breaking news New

“ഇപ്പോൾ ജീവിതത്തിലെ ഏറ്റവും മോശം സാമ്പത്തികാവസ്ഥയിൽ” : ആരോപണങ്ങളിൽ വിശദീകരണവുമായി സരിത എസ്. നായർ

തിരുവനന്തപുരം: താൻ നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും സോളാർ കേസ് പ്രതി സരിത എസ്. നായർ. രോഗബാധയും തുടർചികിത്സയും സൃഷ്ടിച്ച സാമ്പത്തിക ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സരിത വിശദീകരണവുമായി രംഗത്തെത്തിയത്.

കാൻസർ ബാധിച്ച് മരിച്ച ലേഖ അംബുജാക്ഷന്റെ ഭർത്താവ് അംബുജാക്ഷനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സരിത വ്യക്തമാക്കി.

തന്റെ ചികിത്സയ്ക്കായി അംബുജാക്ഷൻ 5,000 രൂപ അയച്ചുനൽകിയിരുന്നുവെന്നും എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ആ തുക തിരിച്ചുനൽകാൻ കഴിഞ്ഞിട്ടില്ലെന്നും സരിത വെളിപ്പെടുത്തി. ഈ തുകയല്ലാതെ മറ്റൊരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നാണ് അവരുടെ വിശദീകരണം.

ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് ഒരിക്കലെങ്കിലും തന്നോട് കാര്യങ്ങൾ അന്വേഷിക്കാമായിരുന്നുവെന്നും സരിത ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. 'സോളാർ സരിത' ഇന്ന് വട്ടപ്പൂജ്യമാണെന്നും തനിക്കെതിരെ എന്ത് ആരോപണം ഉന്നയിച്ചാലും ചോദ്യം ചെയ്യാൻ ആരും വരില്ലെന്നുമുള്ള പരിഹാസവും കുറിപ്പിലുണ്ട്.

ലേഖയുടെ ഭർത്താവ് അംബുജാക്ഷനുമായി സരിതയ്ക്ക് സാമ്പത്തിക ഇടപാടുകളുണ്ടോയെന്ന് അന്വേഷിക്കണമെന്ന തരത്തിലുള്ള പോസ്റ്റുകൾ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് സരിതയുടെ വിശദീകരണം പുറത്തുവന്നത്.

കണ്ണൂർ പെരിങ്ങോം സ്വദേശിനിയായ ലേഖ അംബുജാക്ഷൻ ചലച്ചിത്ര പ്രവർത്തകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായിരുന്നു. രണ്ടര വർഷത്തോളം നീണ്ട ചികിത്സയ്ക്കും രോഗത്തോടുള്ള പോരാട്ടത്തിനും ഒടുവിൽ 2026 ഒക്ടോബർ ആറിനാണ് 44-ാം വയസിൽ ലേഖ അന്തരിച്ചത്. മരണശേഷം ഭർത്താവ് അംബുജാക്ഷൻ പങ്കുവെച്ച നിരവധി വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4