കോഴിക്കോട് :
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (എ.പി. വിഭാഗം) വൈസ് പ്രസിഡന്റും മര്‍കസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ (88) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചയ്‌ക്ക് ഒരു മണിക്ക് കൊയിലാണ്ടിയില്‍ നടക്കും.
വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമയുടെ പ്രഥമ പ്രസിഡന്റാണ്. ആറു പതിറ്റാണ്ടോളം കൊയിലാണ്ടി വലിയകം ജുമാമസ്ജിദ് ഖത്വീബായിരുന്നു. കൊയിലാണ്ടി ഖല്‍ഫാന്‍ സ്ഥാപനങ്ങളുടെ പ്രസിഡന്റായും പ്രവർത്തിച്ചു വരികയായിരുന്നു.
സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെയും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും സംസ്ഥാന പ്രസിഡന്റായും നിരവധി മഹല്ലുകളുടെ ഖാളിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു ; വിടവാങ്ങിയത് പ്രമുഖ ആത്മീയ നേതാവ്
Advertisement
Advertisement
Advertisement