മിമിക്രി വേദികളിലും നാടൻ കലാമേഖലയിലും സജീവ സാന്നിധ്യമായിരുന്നു. ഇന്നലെ വൈകിട്ട് 6.30 ന് പെട്ടന്നുണ്ടായ അസുഖം കാരണം എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം.
1990 കൾ മുതൽ മിമിക്രി, കോമഡി രംഗങ്ങളിൽ തിളങ്ങിയിരുന്നു സൈനൻ.
എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ കെടാമംഗലം സ്വദേശിയാണ്. ആദ്യകാല മിമിക്രി വേദികളിലും സ്റ്റേജ് പ്രോഗ്രാമുകളിലും തന്റെ അതുല്യമായ ആലാപനവും അനുകരണശൈലിയും കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.
നിമിഷ നേരം കൊണ്ട് ഭരത് ഗോപി, കുതിരവട്ടം പപ്പു, ഇന്നസെൻ്റ്, ഇന്ദ്രൻസ് തുടങ്ങിയവരുടെ രൂപവും ഭാവവും ശബ്ദവും അനുകരിക്കാൻ സമർത്ഥനായിരുന്നു സൈനൻ.
അബ്‌ദുൾ കലാമിനെയും സായിബാബയെയും ആദ്യമായി വേദിയിൽ അവതരിപ്പിച്ചതും സൈനൻ ആണ്.
കേരളോത്സവ വേദികളിൽ സജീവമായിരുന്ന കാലത്താണ് നടൻ സലിംകുമാർ, കൈതാരം പ്രദീപ് എന്നിവരുമായി ബന്ധം സ്ഥാപിക്കുന്നത്. പിന്നീട് സലിംകുമാർ തുടങ്ങിയ കൊച്ചിൻ സ്റ്റാലിയൻസ് എന്ന ട്രൂപ്പിലെ പ്രധാന താരമായി. മിമിക്രി എന്ന കലാരൂപത്തിന് നൽകിയ സമഗ്രസംഭാവനയ്‌ക്ക് 2025ലെ കേരള സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചിരുന്നു.
ആദരാഞ്ജലികൾ ...
ആദ്യകാല മിമിക്രി-സ്റ്റേജ് ഷോ കലാകാരനായ സൈനൻ കെടാമംഗലം അന്തരിച്ചു
Advertisement
Advertisement
Advertisement