breaking news New

തുലാമാസ പൂജയ്ക്ക് ശബരിമല അയ്യപ്പക്ഷേത്ര നട ഇന്ന് തുറക്കും

പത്തനംതിട്ട :
വൈകിട്ട് 5ന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരി നട തുറക്കും. പതിറ്റാണ്ടുകള്‍ക്കു ശേഷമാണു മഹാനവമി, വിജയദശമി ദിവസങ്ങളില്‍ തുലാമാസപൂജ നടക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 22 വരെ പൂജകള്‍ ഉണ്ടാകും.

മുഖ്യമന്ത്രി വിഡി സതീശന്‍, മന്ത്രി കെ മുരളീധരന്‍ എന്നിവര്‍ ശബരിമല ദര്‍ശനത്തിനെത്തും. പമ്പയിലെ അവലോകന യോഗത്തിനു ശേഷമാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തുക. രാത്രിയില്‍ സന്നിധാനത്തു തങ്ങിയ ശേഷം നാളെയാകും മലയിറങ്ങുക. നാളെ രാവിലെ 7.30ന് സോപാനത്ത് ശബരിമല മേല്‍ശാന്തിയെയും മാളികപ്പുറം ക്ഷേത്രത്തില്‍ മാളികപ്പുറം മേല്‍ശാന്തിയെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 22ന് രാത്രി പത്തിന് നടയടയ്ക്കും.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഈ വർഷം കൂടുതൽ തീർത്ഥാടകരെ എത്താൻ സാധ്യതയുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര റെയിൽവേ മന്ത്രിയുടെ നിർദേശപ്രകാരമാണ് റെയിൽവേ സ്റ്റേഷൻ സന്ദർശനമെന്നും സുരേഷ് ​ഗോപി പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4