breaking news New

സ്കൂൾ പാർലമെന്റ് വിജയത്തിന് പിന്നാലെ എസ്എഫ്‌ഐ ബാനർ വിവാദത്തിൽ ; സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം

കൊല്ലം ഗുഹാനന്ദപുരം സ്‌കൂളിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെ ബാനറാണ് വിവാദമായത്. 'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം' എന്നാണ് ബാനറിലെ വാക്കുകൾ. ബാനർ പിടിച്ചുനിൽക്കുന്ന വിദ്യാർഥികളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. കുട്ടികളെക്കൊണ്ട് ഇങ്ങനെയൊരു ബാനർ പിടിപ്പിക്കണമായിരുന്നോ എന്ന ചോദ്യമാണ് ഉയർന്നത്.

വി.ടി ബൽറാം ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും ബാനറിലെ പ്രയോഗത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി.

ഏതോ ഒരു സ്‌കൂളിൽ ഏഴിലോ എട്ടിലോ ഒക്കെ പഠിക്കുന്ന കുട്ടികൾ അവരുടെ ക്ലാസ് മുറിയിൽ വച്ച് നടന്ന ഒരു തെരഞ്ഞെടുപ്പിൽ ജയിച്ചതിന്റെ പേരിൽ ആ കുട്ടികളേക്കൊണ്ട് ഒരു 'വിദ്യാർഥി സംഘടന' പിടിപ്പിക്കുന്ന ബാനർ ആണിതെന്ന് വി.ടി ബൽറാം എംഎൽഎ വിമർശിച്ചു.

'എന്നിട്ട് പരിഹസിക്കുന്നതോ കേരളത്തിലെ 20 പാർലമെന്റ് സീറ്റിൽ 18ഉം വിജയിച്ച, 140 നിയമസഭാ സീറ്റിൽ 102ഉം വിജയിച്ച, 60 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിജയിച്ച ഒരു മുന്നണിയുടെ നേതാവ് കൂടിയായ കേരള മുഖ്യമന്ത്രിയേയും. നിങ്ങക്കെന്താ വയ്യേ!' എന്നാണ് ബൽറാം ചോദിച്ചത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4