breaking news New

പത്തനംതിട്ട കോന്നിയിൽ യെരുശലേം മാർത്തോമ്മാ ഇടവകയുടെ 40 വർഷങ്ങൾ പൂർത്തീകരിക്കുന്നതിന് ഭാഗമായുള്ള റൂബി ജൂബിലി പ്രവർത്തനങ്ങൾക്ക് തുടക്കമായി

കോന്നി : യെരുശലേം മാർത്തോമ്മാ ഇടവകയുടെ 40 വർഷങ്ങൾ പൂർത്തീകരിക്കുന്നതിന് ഭാഗമായുള്ള ജൂബിലി പ്രവർത്തന ഉദ്ഘാടനം റവ.സിബു പള്ളിച്ചിറ നിർവഹിച്ചു.

2025 ആഗസ്റ്റ് 3 മുതൽ 2026 ഏപ്രിൽ 26 വരെ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. വിദ്യാഭ്യാസ സഹായം, ഭവന നിർമ്മാണ സഹായം, ഇടവകയുടെ വികസന പ്രവർത്തനങ്ങൾ, ജൂബിലിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കും.

ജൂബിലി ലോഗോയുടെ പ്രകാശനം ശ്രീ.സി റ്റി മത്തായി, (പ്രയർ സെൽ കൺവീനർ) ശ്രീ.മെൽവിൻ തോമസ് മാത്യു, (പബ്ലിസിറ്റി കൺവീനർ) ശ്രീ.ജോസ് രാജു (ഫിസിക്കൽ അറേജ് മെൻ്റ് കൺവീനർ)എന്നിവർക്ക് കൈമാറി റവ. സിബു പള്ളിച്ചിറ നിർവഹിച്ചു.

ജൂബിലി പ്രവർത്തന കലണ്ടർ വിശദീകരണം ജറൽ കൺവീനർ ശ്രീ. മത്യൂസൺ പി. തോമസ് നിർവ്വഹിച്ചു. തുടർന്ന് ഇടവക ട്രസ്റ്റിമാരായ ആലീസ് ജോസ്, മേരി ജോസഫ് എന്നിവർക്ക് ഇടവക വികാരി റവ. ജോമോൻ ജെ കൈമാറി പ്രകാശനം ചെയ്തു.

വിശുദ്ധ കുർബാനയ്ക്ക് ശേഷം മലങ്കര മാർത്തോമാ സുറിയാനി സഭയും വിശ്വാസ പൈതൃകവും എന്ന വിഷയത്തിൽ റവ. സിബു പള്ളിച്ചിറ ക്ലാസ്സെടുത്തു.

യോഗത്തിൽ ഇടവക വികാരി റവ. ജോമോൻ ജെ അധ്യക്ഷത വഹിച്ചു.സജു ജോൺ, മേരി ജോസഫ്, ആലീസ് ജോസ്, മാത്യുസൺ പി തോമസ് എന്നിവർ സംസാരിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5