breaking news New

പത്തനംതിട്ട തിരുവല്ല പബ്ലിക് സ്റ്റേഡിയം വികസനത്തിന് 5 കോടി രൂപ അനുവദിച്ചു ; നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും : നവംബർ 4ന് കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് സ്റ്റേഡിയം സന്ദർശിക്കും

തിരുവല്ല: തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന്റെ വികസനത്തിനായി ആദ്യഘട്ടമായി 5 കോടി രൂപ അനുവദിച്ചു. സ്റ്റേഡിയത്തിന്റെ വികസനം തിരുവല്ലയിലെ ജനങ്ങളുടെയും പ്രത്യേകിച്ച് കായികപ്രേമികളുടെയും ദീർഘകാല സ്വപ്നമാണെന്നും പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ അറിയിച്ചു.

കഴിഞ്ഞ കേരള ബജറ്റിലാണ് സ്റ്റേഡിയത്തിന്റെ വികസനത്തിനായി 5 കോടി രൂപ അനുവദിച്ചത്. ഇതിനു പുറമെ മറ്റ് ഫണ്ടുകൾ കൂടി പ്രയോജനപ്പെടുത്തി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട് കേരള കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് നവംബർ 4-ാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയം സന്ദർശിക്കും. തിരുവല്ലയിലെ ജനപ്രതിനിധികളും വിവിധ കായിക സംഘടനകളുടെ ഭാരവാഹികളും ചേർന്ന് മന്ത്രിയെ സ്വീകരിക്കും.

സ്റ്റേഡിയത്തിന്റെ വികസനം യാഥാർഥ്യമാകുന്നതോടെ തിരുവല്ലയുടെ കായിക മേഖലയ്ക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എം.എൽ.എ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4