breaking news New

ക്ലാസിക് 350ക്ക് പുതിയ മുഖം ; ‘സിഗ്നേച്ചർ വൈറ്റ്’ എഡിഷൻ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്

ഏറ്റവും ഉയര്‍ന്ന വേരിയന്റുകളില്‍ ഒന്നായാണ് ഈ മോഡൽ അവതരിപ്പിച്ചത്.

പഴയ തലമുറ റോയൽ എൻഫീൽഡ് ക്ലാസിക് 350 യിലാണ് സിഗ്നേച്ചർ വൈറ്റ് ആദ്യം അവതരിപ്പിച്ചിരുന്നത്. ഇപ്പോൾ ഇതാദ്യമായാണ് ജെ-സീരീസ് പ്ലാറ്റ്‌ഫോമിൽ എത്തുന്നത്. എഞ്ചിൻ സവിശേഷതകളും മെക്കാനിക്കലുകളും മറ്റ് മോഡലുകളിൽ നിന്ന് മാറ്റമില്ലാതെ തുടരുന്നു.

മോഡലിന്റെ ഫ്യുവല്‍ ടാങ്കും സൈഡ് പാനലുകളും വെള്ള നിറത്തിലാണ് നല്‍കിയിരിക്കുന്നത്. കൂടാതെ ഇതിന് മാറ്റ് കൂട്ടാനായി കറുത്ത വരകൾ നല്‍കിയിട്ടുണ്ട്. ഫെന്‍ഡറുകള്‍ കറുപ്പ് നിറത്തിലാണ് തിളങ്ങുന്നത്. പ്രീമിയം ബ്രൗണ്‍ ടൂറിങ് സീറ്റുകളും സൈഡ് പാനലില്‍ പുതിയ ക്ലാസിക് ലോഗോയും ഫ്യുവല്‍ ടാങ്കില്‍ സ്റ്റെന്‍സില്‍ ശൈലിയിലുള്ള ഡെക്കാലുമാണ് മറ്റു ഫീച്ചറുകള്‍.

ഇരുവശങ്ങളിലും റോയല്‍ എന്‍ഫീല്‍ഡ് ബാഡ്ജുകൾ നൽകിയിട്ടുണ്ട്. അസിസ്റ്റ് ആന്റ് സ്ലിപ്പര്‍ ക്ലച്ച്, അഡ്ജസ്റ്റ് ചെയ്യാവുന്ന ക്ലച്ച്, ബ്രേക്ക് ലിവറുകള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. യുഎസ്ബി ടൈപ്പ് സി ഫാസ്റ്റ് ചാര്‍ജിങ് പോര്‍ട്ടും ട്രിപ്പര്‍ പോഡും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. റെഡ്ഡിച്ച് റെഡ് 1.87 ലക്ഷം രൂപ മുതൽ ഏറ്റവും ഉയർന്ന സിഗ്നേച്ചർ വൈറ്റിന് 2.24 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില വരുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4