breaking news New

മലയാള സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന റോബിൻ വർഗീസ് അന്തരിച്ചു ; വിടവാങ്ങിയത് പത്തനംതിട്ട കുന്നന്താനത്തിന്റെ കലാപ്രതിഭ

പത്തനംതിട്ട: തിരുവല്ല കുന്നന്താനം സ്വദേശിയും മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനുമായ റോബിൻ വർഗീസ് (തേരേട്ട്) അമേരിക്കയിൽ നിര്യാതനായി. മമ്മൂട്ടി നായകനായ ഹിറ്റ് ചിത്രം ജോണി വാക്കറിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച അദ്ദേഹം മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ പരിചിതനായിരുന്നു.

കൊച്ചിൻ കോറസ് എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് റോബിൻ വർഗീസ് കലാരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് സിനിമയിലും നിരവധി ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ച് കലാരംഗത്ത് സജീവമായി.

കുന്നന്താനത്തുനിന്ന് മലയാള സിനിമയിൽ അഭിനയരംഗത്തേക്ക് കടന്നുവന്ന ആദ്യ വ്യക്തിയെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ടായിരുന്നു.

അമേരിക്കയിലെ ന്യൂയോർക്ക് വെൽവുഡിൽ നാളെ സംസ്കാരച്ചടങ്ങുകൾ നടക്കും.

2009ൽ സി മീഡിയയുടെ തുടക്ക കാലഘട്ടം മുതൽ ടീമിൻറെ ഒരു പ്രധാന ഉപദേഷ്ടാവായിരുന്നു.
റോബിൻ വർഗീസിന്റെ നിര്യാണത്തിൽ ടീം സി-മീഡിയയുടെ ഹൃദയംഗമമായ ആദരാഞ്ജലികൾ.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4