breaking news New

എം.ജി സർവകലാശാലയിൽ മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം ; ക്യാമ്പസിൽ പ്രവേശിക്കാൻ ഇനി വിസിയുടെ മുൻകൂർ അനുമതി നിർബന്ധം !

കോട്ടയം: എം.ജി സർവകലാശാലാ ക്യാമ്പസിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി വൈസ് ചാൻസലർ.

ഇനി മുതൽ വാർത്താ ശേഖരണത്തിനും റിപ്പോർട്ടിങ്ങിനുമായി സർവകലാശാലയിൽ പ്രവേശിക്കണമെങ്കിൽ വൈസ് ചാൻസലറുടെ മുൻകൂർ അനുമതി നിർബന്ധമാകും.

ഇതുസംബന്ധിച്ച് വൈസ് ചാൻസലറുടെ നിർദേശപ്രകാരം രജിസ്ട്രാർ ഓഫീസ് ഉത്തരവിറക്കി. അസിസ്റ്റന്റ് രജിസ്ട്രാർ ബിനോയ് സെബാസ്റ്റ്യനാണ് ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നത്.

സർവകലാശാലയുമായി ബന്ധപ്പെട്ട വാർത്തകൾ ശേഖരിക്കാനും റിപ്പോർട്ട് ചെയ്യാനുമായി എത്തുന്ന മാധ്യമപ്രവർത്തകർക്കാണ് പുതിയ നിയന്ത്രണം ബാധകമാകുന്നത്. വിസിയുടെ അനുമതിയില്ലാതെ ക്യാമ്പസിൽ പ്രവേശിക്കാനോ വാർത്താ ശേഖരണം നടത്താനോ കഴിയില്ലെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

മാധ്യമപ്രവർത്തകരുടെ ക്യാമ്പസ് പ്രവേശനത്തിന് മുൻകൂർ അനുമതി നിർബന്ധമാക്കിയ നടപടി മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും വഴിവെച്ചേക്കും.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4