തിരുവല്ല : നിരണം ഗ്രാമപഞ്ചായത്തിലെ ഇടയാടി ചെമ്പ് പാടശേഖരത്തിലെ തോട് നവീകരണത്തിനായി അനുവദിച്ച 30 ലക്ഷം രൂപയുടെ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം അഡ്വ. വർഗീസ് മാമൻ എം.എൽ.എ നിർവഹിച്ചു.
ഏകദേശം 400 ഏക്കറോളം വരുന്ന കൃഷിഭൂമിയിലെ കൃഷി തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനും പാടശേഖരത്തിലെ ജലനിർഗമന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനുമായി എം.എൽ.എ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി 30 ലക്ഷം രൂപ അനുവദിച്ചത്.
തോട് നവീകരണം പൂർത്തിയാകുന്നതോടെ പാടശേഖരത്തിലെ ജലനിർഗമന സൗകര്യങ്ങൾ മെച്ചപ്പെടുകയും പ്രദേശത്തെ കർഷകർക്ക് ഏറെ പ്രയോജനകരമാകുകയും ചെയ്യും.
പത്തനംതിട്ട തിരുവല്ല നിരണം ഇടയാടി ചെമ്പ് പാടശേഖരത്തിലെ തോട് നവീകരണം ; 30 ലക്ഷം രൂപയുടെ നിർമ്മാണോദ്ഘാടനം അഡ്വ. വർഗീസ് മാമൻ എം.എൽ.എ നിർവഹിച്ചു
Advertisement
Advertisement
Advertisement