breaking news New

പത്തനംതിട്ട കല്ലുപ്പാറ - കവിയൂർ - കുന്നന്താനം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഉത്ഥാനത്ത് പടി - മുണ്ടിയപ്പള്ളി - ശാസ്താങ്കൽ റോഡിൻ്റെ നവീകരണം പാതിവഴിയിൽ മുടങ്ങി : പ്രദേശവാസികൾ ദുരിതത്തിൽ

മല്ലപ്പള്ളി/കല്ലുപ്പാറ : ഉത്ഥാനത്ത് പടി -മുണ്ടിയപ്പള്ളി -ശാസ്താങ്കല്‍ റോഡിന്റെനവീകരണം വൈകുന്നതുമൂലം കുന്നന്താനം കവിയൂർ കല്ലൂപ്പാറ പഞ്ചായത്തുകളിലെ വിവിധ പ്രാന്ത പ്രദേശങ്ങൾ ഒറ്റപ്പെടുന്നു.

റോഡിന്റെ നിർമ്മാണം തുടങ്ങി ഒന്നര വർഷം പിന്നിട്ടിട്ടും പണികൾ പൂർത്തിയാകാത്തതിനാൽ ജനങ്ങൾ യാത്രാദുരിതം അനുഭവിക്കുന്നു.

പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതി പ്രകാരം 3.77 കിലോമീറ്റർ റോഡ് ഉന്നത നിലവാരത്തിൽ നവീകരിക്കുകയും ഈ റോഡിനു കുറുകെയുള്ള മൂന്ന് കലിങ്കുകളുടെ നിർമ്മാണവും ഉൾപ്പെടെ 4.38 കോടി രൂപക്കാണ് കരാർ നൽകിയിരുന്നത്.

ഈ റോഡിൻ്റെ നവീകരണത്തിനായി 2025 ൽ എസ്റ്റിമേറ്റ് ഇടുകയും ഏപ്രിൽ മാസത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ കുറേ മാസങ്ങളായി നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങി കിടക്കുകയും റോഡ് ടാറിങ്ങിന് മുന്നോടിയായി റോഡിൽ നിരത്തിയിരുന്ന മെറ്റിലുകൾ മഴക്കെടുതിയിൽ ഇളകി മാറുകയും കാൽനടയാത്രക്കാർക്ക് പോലും സഞ്ചാരയോഗ്യമല്ലാത്ത രീതിയിലേക്ക് മാറുകയും ചെയ്തു.

പി. എം ഗ്രാമീൺ സഡക് യോജന പദ്ധതി ആയതിനാൽ പഞ്ചായത്തുകൾക്ക് നിർമ്മാണ പ്രവർത്തനത്തിന് മേൽനോട്ടമില്ല എന്നും
അധികാര കേന്ദ്രങ്ങളുടെ മെല്ലപ്പോക്കാണ് മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങളുടെ ദുരിതത്തിന് കാരണമെന്നും വലിയ തുക ലക്ഷ്യമിട്ട് വരുന്ന കരാറുകാർ അവരുടെ ലാഭത്തിനു വേണ്ടി ജനങ്ങളെ വഞ്ചിക്കുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു.

റോഡ് നവീകരണം പൂർത്തിയാക്കാത്തത് വിദ്യാർഥികൾക്കും ജോലിക്കാർക്കും ഉൾപ്പെടെ നിത്യേന യാത്ര ചെയ്യുന്നവർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥ വാഹനയാത്രയും അപകടസാധ്യതയും വർധിപ്പിക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. മുടങ്ങിക്കിടക്കുന്ന നവീകരണ പ്രവൃത്തികൾ എത്രയും വേഗം പുനരാരംഭിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

റിപ്പോർട്ട് : രാഹുൽ ടി കെ CENTRAL MEDIA NEWS DESK


Image
Image
Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4