പമ്പാ നദിയിൽ പുല്ലൂപ്രം ക്ഷേത്ര കടവിൽ നാളെ ഒരു മണിക്ക് ജലോത്സവം ആരംഭിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ജലോത്സവ സമിതി ഭാരവാഹികൾ അറിയിച്ചു.
പടിഞ്ഞാറ് നെടുമ്പ്രം മുതൽ കിഴക്ക് ഇടക്കുളം വരെയുള്ള 1520കരകളിൽ നിന്നുള്ള പള്ളിയോടങ്ങൾ പങ്കെടുക്കും. അവിട്ടം ജലമേള മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. പള്ളിയോട കരകൾക്ക് പുല്ലൂപ്രം ശ്രീകൃഷ്ണ ക്ഷേത്രംവകയായി നൽകുന്ന ഓണസദ്യയുടെ ഉദ്ഘാടനം പഴകുളം മധു എം എൽ എ നിർവഹിക്കും.
ജലഘോഷയാത്ര ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്യും. ജലോത്സവ സമിതി പ്രസിഡൻ്റ് ജേക്കബ് മാത്യു കരിങ്കുറ്റിയിൽ അധ്യക്ഷത വഹിക്കും. സമിതി ചെയർമാൻ റിങ്കു ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്യും. വഞ്ചിപ്പാട്ട് മൽസരങ്ങളുടെ ഉദ്ഘാടനം സി പി എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം നിർവഹിക്കും.
പത്തനംതിട്ട റാന്നി അവിട്ടം ജലമേള നാളെ നടക്കും
Advertisement
Advertisement
Advertisement