breaking news New

പത്തനംതിട്ട തിരുവല്ലയിൽ നിന്നും 1.176 കിലോ കഞ്ചാവുമായി പിടിയിലായ രണ്ട് യുവാക്കൾ റിമാൻഡിൽ ; ഒന്നാം പ്രതിക്കെതിരെ ആലപ്പുഴ ജില്ലയിൽ അഞ്ചോളം ക്രിമിനൽ കേസുകൾ

പത്തനംതിട്ട:
വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന 1.176 കിലോ കഞ്ചാവുമായി പിടിയിലായ രണ്ട് യുവാക്കളെ പത്തനംതിട്ട അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി രണ്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ആലപ്പുഴ അമ്പലപ്പുഴ വണ്ടാനം വിക്ഷവിലാസം വീട്ടിൽ നജീമിന്റെ മകൻ ഇസഹാക്ക് (24), ആലപ്പുഴ ആര്യാട് വില്ലേജിൽ മണ്ണഞ്ചേരി പി.ഒ. അപ്പൂര് വെളിയിൽ വീട്ടിൽ മുനീറിന്റെ മകൻ മുഹമ്മദ് ഷാഫി (26) എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ജില്ലാ ഡാൻസാഫ് സംഘവും തിരുവല്ല പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

നവംബർ 26-ന് രാത്രി 8.55-ഓടെ തിരുവല്ല ചിലങ്ക ജംഗ്ഷന് സമീപമായിരുന്നു പരിശോധന. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ രണ്ട് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 1.176 കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു.

കഞ്ചാവ് വിൽപ്പനയ്ക്കായി എത്തിച്ചതാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കേസിലെ ഒന്നാം പ്രതിയായ ഇസഹാക്കിനെതിരെ ആലപ്പുഴ ജില്ലയിൽ കഞ്ചാവ് കേസുകൾ ഉൾപ്പെടെ അഞ്ചോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലവും പോലീസ് പരിശോധിച്ചുവരികയാണ്.

തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ്. ആക്ട് പ്രകാരമുള്ള കേസിലാണ് നടപടി. അറസ്റ്റിലായ പ്രതികളെ ഇന്ന് പത്തനംതിട്ട അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി രണ്ടിൽ ഹാജരാക്കിയതിനെ തുടർന്ന് കോടതി റിമാൻഡ് ചെയ്തു.

ജില്ലയിൽ ലഹരിമരുന്ന് വിൽപ്പനയും വിതരണവും തടയുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ശേഖരിച്ച് തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4