പത്തനംതിട്ട / ചെങ്ങരൂർ : ബാലവേദിയുടെ ഈ വർഷത്തെ ഓണാഘോഷം ഓണാരവം 2026
28/08/2026 രാവിലെ 9:00 മണി മുതൽ
പബ്ലിക് ലൈബ്രറി ബാലവേദി ഹാളിൽ വെച്ച് നടത്തപ്പെട്ടു.
ലൈബ്രറി പ്രസിഡന്റ് ശ്രീ. ജേക്കബ് എം. എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജ്ഞാനമണി മോഹൻ
ഓണാരവം 2026 ഉൽഘാടനം ചെയ്തു.
കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. റെജി ചാക്കോ, ബാലവേദി പ്രസിഡന്റ് മാസ്റ്റർ നെവിൻ പോൾ സന്തോഷ് എന്നിവർ ആശംസകൾ അറിയിച്ചു.
പബ്ലിക് ലൈബ്രറി സെക്രട്ടറി ശ്രീ. സി. സി. വർഗീസ് സ്വാഗതവും ബാലവേദി സെക്രട്ടറി കുമാരി റോഷ്‌ന മറിയം റോബിൾ കൃതജ്ഞതയും പറഞ്ഞു.
റിപ്പോർട്ട് : ബിജു കെ വി. സി മീഡിയ ഓൺലൈൻ.