breaking news New

പത്തനംതിട്ട കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ ദിൻഷയുടെ കൊലപാതകം ; കസ്റ്റഡിയിലായ പ്രതി ജിത്തു റിമാൻഡിൽ

കോഴഞ്ചേരി :
കോയിപ്പുറം പോലീസ് സ്റ്റേഷൻ ഉൾപ്പെടുന്ന മല്ലപ്പള്ളി കീഴ്വായ്പൂർ സർക്കിൾ ഇൻസ്പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കൃത്യം നടന്ന സ്ഥലത്ത് ഇന്നലെത്തന്നെ പോലീസ് സയന്റിഫിക് ഓഫീസർ , ഫിംഗർപ്രിന്റ് എക്സ്പെർട്ട് , പോലീസ് ഫോട്ടോഗ്രാഫർ എന്നിവരെ എത്തിച്ച് തെളിവുകൾ ശേഖരിക്കുകയും കൃത്യ സ്ഥലത്തു നിന്നും പ്രതി കൊലപാതകത്തിന് ഉപയോഗിച്ച കത്തി അതിന്റെ കവർ എന്നിവയും മറ്റു തെളിവുകളും ശേഖരിക്കുകയും ചെയ്തിരുന്നു.

പ്രതിയായ കോയിപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ കോഴഞ്ചേരി വില്ലേജിൽ കീഴുകര എന്ന സ്ഥലത്ത് വെണ്ണപ്ര പാറയിൽ വീട്ടിൽ ജിത്തു സജി (28) യെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇയാൾ ആറന്മുള , ചേർത്തല പോലീസ് സ്റ്റേഷനുകളിലെ കേസുകളിലും, ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ മയക്കുമരുന്ന് കേസിലെയും പ്രതിയാണ്.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4