breaking news New

ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് ഭര്‍ത്താവ് മരിച്ചു !!

പത്തനംതിട്ട/എരുമേലി :
വെച്ചൂച്ചിറ കുന്നം വാഹമുക്ക് പാറക്കല്‍ വീട്ടില്‍ ജയിംസ് മാത്യു (സിബി 54) ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന ഭാര്യ മഞ്ചുവിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല പാതയിലെ മുക്കൂട്ടുതറ അസീസി ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. ജയിംസും മഞ്ജുവും എലിവാലിക്കരയിലുള്ള ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങി വരുമ്പോഴാണ് അപകടം ഉണ്ടായത്.

പരുക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ മുക്കൂട്ടുതറ അസീസി ആശുപത്രിയിലും തുടര്‍ന്ന് ജയിംസിനെ പാലാ മാര്‍ സ്ലീവ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വൈകിട്ട് ഏഴുമണിയോടെയാണ് മരണം സംഭവിച്ചത്. എരുമേലിയില്‍ നിന്ന് മുക്കൂട്ടുതറ ഭാഗത്തേക്ക് പോയ കാറാണ് നിയന്ത്രണം വിട്ടു ബൈക്കില്‍ ഇടിച്ചത്. തിടനാട് പൂവത്തോട് സ്വദേശി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണം വിട്ട കാര്‍ തെറ്റായ ദിശയില്‍ സഞ്ചരിച്ച് എതിരെ വന്ന ബൈക്കിനെ ഭിത്തിയിലേക്ക് ചേര്‍ത്ത് ഇടിക്കുകയായിരുന്നു. പൊലീസ് കേസെടുത്തു.

മക്കള്‍: അലന്‍ ജയിംസ്, ആന്‍ഡ് ജയിംസ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4