പത്തനംതിട്ട :
മകളെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചയാളെ മകളുടെ ഭർത്താവ് കത്തികൊണ്ട് മാരകമായി കുത്തി പരിക്കേൽപ്പിച്ചു. പ്രതിയെ സംഭവസ്ഥലത്തു നിന്നും പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം ജില്ലയിൽ വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ഇടയൂർ എന്ന സ്ഥലത്ത് ചക്കാല തെക്കേതിൽ വീട്ടിൽ ഹാരിസ് P ഹുസൈൻ (28) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട് വിവാഹിതരായ 19 കാരിയും പ്രതിയും പത്തനംതിട്ടയിലാണ് താമസം. ഇവർ തമ്മിലുള്ള വഴക്ക് പരിഹരിക്കുന്നതിനാണ് പ്രതിയുടെ ഭാര്യാപിതാവും മാതാവും സ്ഥലത്തെത്തിയത്.
മകളും മരുമകനും തമ്മിലുള്ള പ്രശ്നം പറഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ പ്രകോപിതനായ പ്രതി വീട്ടിനുള്ളിൽ നിന്നും കത്തിയെടുത്ത് ഭാര്യാ പിതാവിനെ നെഞ്ചിലും കാലിനും മാറിമാറി കുത്തുകയായിരുന്നു. മാരകമായി പരിക്കേറ്റ പ്രതിയുടെ ഭാര്യാ പിതാവിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഓപ്പറേഷൻ നടത്തി. ഇയാളുടെ നില ഗുരുതരമായി തുടരുന്നു.
വിവരമറിഞ്ഞെത്തിയ പത്തനംതിട്ട പോലീസ് സംഭവ സ്ഥലത്തുനിന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്തു. രാത്രിയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇപ്പോൾ അറസ്റ്റിലായ പ്രതി മലപ്പുറം വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ രണ്ട് മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ 5 ക്രിമിനൽ കേസുകളിലും , കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ പോക്സോ കേസിലും പ്രതിയാണ് എന്ന് പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.
പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ അരുൺ G , SI മാരായ അനീഷ് എബ്രഹാം , രഞ്ജിത്, ഹരി കൃഷ്ണൻ
CPO മാരായ അഖിൽ രാജ് , ശ്യാം എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പത്തനംതിട്ടയിൽ ഭാര്യാ പിതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ റിമാൻഡിൽ
Advertisement
Advertisement
Advertisement