പത്തനംതിട്ട :
13 കാരനായ ആൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ പ്രതിയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട വെട്ടിപ്പുറം മുണ്ടുകോട്ടക്കൽ വേങ്ങനിൽക്കുന്നതിൽ വീട്ടിൽ VJ ജോൺ എന്നയാളുടെ മകൻ അനിൽകുമാർ (48) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.
ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന ആൺകുട്ടിയെ പ്രതി സമീപിച്ച് ലൈംഗിക ഉദ്ദേശത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തു. അമ്മയോടൊപ്പം പത്തനംതിട്ട സ്റ്റേഷനിൽ എത്തിയ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയും രാത്രിയോടെതന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ അരുൺ G യുടെ നേതൃത്വത്തിൽ SI മാരായ അനീഷ് എബ്രഹാം (SHO) , ബിനോജ്, ഹരി കൃഷ്ണൻ
SCPO മാരായ അൽസാം , സന്ദീപ് ,രാജേഷ് എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് വളരെ വേഗത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പത്തനംതിട്ടയിൽ 13 കാരനായ ആൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ പ്രതി റിമാൻഡിൽ
Advertisement
Advertisement
Advertisement