breaking news New

പത്തനംതിട്ട ആറന്മുളയിൽ 30 ന് ഉത്രട്ടാതി ജലമേള ഉദ്ഘാടനത്തിനായി ഉപരാഷ്ട്രപതി എത്തുന്നു : ആറന്മുള എൻജിനീയറിങ് കോളേജിൽ എത്തുന്ന " നീറ്റ് പരീക്ഷാർത്ഥികൾക്കായി " നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആറന്മുള പോലീസ്

ആറന്മുള :
ഓഗസ്റ്റ് 30ന് ആറന്മുള ക്ഷേത്രക്കടവിൽ നടക്കുന്ന ഉത്രട്ടാതി ജലമേള ഉദ്ഘാടനം ചെയ്യുന്നതിനായി ബഹു : ഉപരാഷ്ട്രപതി എത്തിച്ചേരുന്നു. ഇതേദിവസം ആറന്മുള എൻജിനീയറിങ് കോളേജിൽ വച്ച് നടക്കുന്ന നീറ്റ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സൗകര്യാർത്ഥം ആറന്മുള പോലീസ് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

1. ആറന്മുള എൻജിനീയറിങ് കോളേജിൽ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് രാവിലെ 7 മണി മുതൽ കോളേജിനുള്ളിലേക്ക് പ്രവേശനം ഉണ്ടായിരിക്കും.

2. പരീക്ഷാ സമയം രാവിലെ 9 മണി മുതൽ 12. 30 വരെ ആണ്.

3. വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി കോളേജിലേക്ക് പ്രവേശിക്കുന്ന സമയത്ത് ഗതാഗത നിയന്ത്രണങ്ങൾ ഒന്നും തന്നെ ഉണ്ടായിരിക്കുന്നതല്ല.

4. പരീക്ഷ കഴിഞ്ഞ് ഇറങ്ങുന്ന വിദ്യാർഥികൾക്ക് പന്തളം ഭാഗത്തേക്ക് (MC റോഡിലേക്ക് ) യാത്ര ചെയ്യുന്നതിനും യാതൊരു നിയന്ത്രണങ്ങളും ഉണ്ടായിരിക്കുന്നതല്ല.

5. പത്തനംതിട്ട ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവർ , കിടങ്ങന്നൂർ, വല്ലന , കോഴിപ്പാലം വഴി ആഞ്ഞിലിമൂട്ടിൽ കടവ് പാലം കടന്ന് കോഴഞ്ചേരി തിരുവല്ല റോഡിൽ പ്രവേശിച്ച ശേഷം വലത്തേക്ക് തിരിഞ്ഞ് കോഴഞ്ചേരി വഴി പത്തനംതിട്ടയിലേക്ക് പോകാവുന്നതാണ്.

6. ചെങ്ങന്നൂർ ഭാഗത്തേക്ക് പോകേണ്ടവർ കിടങ്ങന്നൂർ വല്ലന വഴി കോഴിപ്പാലം എത്തിയശേഷം ചെങ്ങന്നൂർക്ക് പോകാവുന്നതാണ്.

7. ആറന്മുള ഐക്കര ജംഗ്ഷനിലേക്കും, ഐക്കര ജംഗ്ഷൻ മുതൽ തെക്കേമല ജംഗ്ഷൻ വരെയും പരിപൂർണ്ണ ഗതാഗത നിയന്ത്രണം ആയിരിക്കും എന്നും ആറന്മുള സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4