breaking news New

പ്രമുഖ സിനിമാട്ടോഗ്രാഫർ ഷാജി കുമാർ അന്തരിച്ചു ; വിടവാങ്ങിയത് മലയാള സിനിമയിലെ ശ്രദ്ധേയ ഛായാഗ്രാഹകൻ

മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ സിനിമാട്ടോഗ്രാഫർ ഷാജി കുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ വിയോഗം സിനിമാ മേഖലയ്ക്ക് വലിയ നഷ്ടമായി.

ഷാജി കുമാർ അമ്പതിലധികം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രങ്ങളായ പുലിമുരുകൻ, നരൻ, ഒടിയൻ എന്നിവയുൾപ്പെടെ നിരവധി ശ്രദ്ധേയ സിനിമകളുടെ ദൃശ്യഭംഗിക്ക് പിന്നിൽ അദ്ദേഹമായിരുന്നു.

ചിത്രീകരണത്തിനിടെ ആലപ്പുഴയിലെ സിനിമാ സെറ്റിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആദരാഞ്ജലികൾ...


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4