'യൂസർ നെയിം കീകൾ' എന്ന് വിളിക്കപ്പെടുന്ന ഫീച്ചറാണ് മെറ്റ വികസിപ്പിക്കുന്നതെന്ന് വാട്‍സ്‌ആപ്പ് ട്രാക്കറായ WABetaInfo വെളിപ്പെടുത്തി.
അപരിചിതർ വാട്ട്‌സ്ആപ്പിൽ ടെക്‌സ്‌റ്റ് ചെയ്യുന്നത് നിയന്ത്രിക്കുന്നതിനായാണ് കമ്പനി യൂസർ നെയിം കീകൾ വികസിപ്പിക്കുന്നത്. ആൻഡ്രോയിഡിനുള്ള വാട്ട്‌സ്ആപ്പ് ബീറ്റ 2.25.22.9 അപ്‌ഡേറ്റിലാണ് പുതിയ ഫീച്ചർ ആദ്യം കണ്ടെത്തിയത്.
നിലവിൽ പ്ലാറ്റ്‌ഫോമിലെ എല്ലാ ബീറ്റാ ടെസ്റ്റർമാർക്കും ഇത് ലഭ്യമല്ല. ഫീച്ചറിന് രണ്ട് ഭാഗങ്ങളുണ്ടാകും. ആദ്യത്തേത് ഉപയോക്തൃനാമമായിരിക്കും. ഫോൺ നമ്പറുകൾ പങ്കിടാതെ തന്നെ ചാറ്റ് ചെയ്യാൻ ഇത് ആളുകളെ അനുവദിക്കും.
അതായത്, ഒരു വാട്ട്‌സ്ആപ്പ് ഉപയോക്താവ് ആരോടെങ്കിലും ചാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അയാൾക്ക് തന്റെ മൊബൈൽ നമ്പർ നൽകുന്നതിന് പകരം തന്റെ യൂസർ നെയിം കീകൾ നൽകാം. ഈ ഫീച്ചർ ടെലിഗ്രാമിലേത് പോലെയാണ്.
ഈ പുതിയ സവിശേഷതയുടെ രണ്ടാമത്തെ ഭാഗം യൂസർനെയിം കീകൾ ആണ്. അതൊരു നാലക്ക പിൻ കോഡായിരിക്കും. ഒരു വാട്‌സ്ആപ്പ് ഉപയോക്താവിന് ഒരു പുതിയ വ്യക്തിയിൽ നിന്ന് ഒരു സന്ദേശം ലഭിക്കണമെങ്കിൽ, അയാൾ തന്‍റെ ഉപയോക്തൃനാമത്തോടൊപ്പം ഈ പിൻ പങ്കിടേണ്ടിവരും.
ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് അതിന്റെ ആൻഡ്രോയിഡ് ആപ്പിനായി നിരവധി സ്വകാര്യതാ സവിശേഷതകൾ ഉൾക്കൊള്ളുന്ന പുതിയ ഫീച്ചർ വികസിപ്പിക്കുന്നു
Advertisement

Advertisement

Advertisement

