കോട്ടയം :
കാർ അമിത വേഗത്തിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ഷാലോം ആശുപത്രിയിൽ ചികിത്സയിലാണ്. ഷാലോമിൻറെ കാർ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.
പിന്നാലെ വന്ന നാല് കാറുകളും ഒരു
സ്കൂട്ടറും ഇടിച്ചു.
ഷാലോം ഓടിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയും പിന്നാലെ വന്ന അഞ്ച് വാഹനങ്ങൾ അപകടത്തിൽപ്പെടുകയും ചെയ്തു. ഇയാൾക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതായാണ് വിവരം.
അപകടത്തിൽ കാൽനടയാത്രക്കാരൻ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു. മനഃപൂർവമുണ്ടാക്കിയ അപകടമാണെന്ന് ഷാലോം മൊഴി നൽകിയതായി പൊലിസ് പറഞ്ഞു. വാഹനാപകടമുണ്ടാക്കി ജീവനൊടുക്കാനാണ് ഇയാൾ ശ്രമിച്ചതെന്ന് പൊലിസ് പറയുന്നു.
കോട്ടയം മുണ്ടക്കയത്തെ വാഹനാപകടം മനഃപൂർവം സൃഷ്ടിച്ചതെന്ന് പൊലീസ് ; ആത്മഹത്യാശ്രമമെന്ന് കണ്ടെത്തൽ
Advertisement
Advertisement
Advertisement