തിരുവനന്തപുരം :
സംഭവത്തില് മകന് ബാലഗോപാലിനെ (34) ആറ്റിങ്ങല് പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുന്നേയാണ് കട്ടിലില് നിന്ന് വീണ് പരിക്കേറ്റു എന്ന് പറഞ്ഞ് സനിലിനെ തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് എത്തിക്കുന്നത്. ചികിത്സയിലിരിക്കെ ഇന്നലെയാണ് സനിൽ മരിച്ചത്.
സംഭവത്തില് സ്പെഷ്യല് ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കട്ടിലില് നിന്ന് വീണതല്ല മരണകാരണം എന്നും മര്ദനമേറ്റതാണെന്നും മനസ്സിലാകുന്നത്. മര്ദനത്തെ തുടര്ന്നുണ്ടായ പരിക്കുകളാണു മരണകാരണമെന്നു പോസ്റ്റുമോര്ട്ടത്തില് മനസിലായതോടെ ബാലഗോപാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൊബൈല് ഫോണ് റീചാര്ജ് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്ക്കത്തെ തുടര്ന്നാണ് മര്ദിച്ചതെന്നാണ് സൂചനയെന്നു പൊലീസ് അറിയിച്ചു.
സനിലും ബാലഗോപാലും ആറ്റിങ്ങല് പാലസ് റോഡിലെ ശ്രീലക്ഷ്മി എന്ന വീട്ടില് വാടകയ്ക്കാണ് താമസിച്ചിരുന്നത്. ഒരാഴ്ച മുന്പ് സനില് വീട്ടില് അബോധാവസ്ഥയില് കിടക്കുന്നതു കണ്ട ജോലിക്കാരി അറിയിച്ചതനുസരിച്ചു സുഹൃത്തുക്കള് തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. താമസസ്ഥലത്തു വീണ് ഗുരുതരമായി പരിക്കേറ്റെന്നാണ് ആശുപത്രിയില് പറഞ്ഞിരുന്നത്.
എന്നാല്, സംഭവത്തില് ദുരൂഹതയുണ്ടെന്നു സനില് അംഗമായ ഹോട്ടല് അസോസിയേഷന് പ്രവര്ത്തകര് ആറ്റിങ്ങല് പൊലീസില് നേരിട്ടെത്തി അറിയിച്ചു. അന്വേഷണത്തെ തുടര്ന്നു പൊലീസ്, ജോലിക്കാരിയുടെ മൊഴി വാങ്ങി കേസെടുത്തു. ആശുപത്രിയില് മകന് ബാലഗോപാലായിരുന്നു സനിലിനു കൂട്ടിരുന്നത്. സനില് മരിച്ചെന്ന വിവരം ലഭിച്ചയുടന് പൊലീസ് ആശുപത്രിയിലെത്തി ബാലഗോപാലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ താമസസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി. കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
കേരള കോൺഗ്രസ് (സ്കറിയ) നേതാവ് കോരാണി സനിലിന്റെ മരണം മകന്റെ മർദനമേറ്റെന്ന് പൊലീസ് ; 65-കാരന്റെ മരണത്തിൽ ദുരൂഹത
Advertisement
Advertisement
Advertisement