breaking news New

കോട്ടയത്ത് അപകടം പറ്റി ചികിത്സയില്‍ കഴിയുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

പള്ളിക്കത്തോട് മുക്കാലി സ്വദേശിയും തൃശൂര്‍ ക്യാംപിലെ സിപിഒയുമായ ജോബിന്‍ ജോണ്‍ ആണ് മരിച്ചത്.

ഏപ്രില്‍ 26നു മൂവാറ്റുപുഴയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജോബിന്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണു മരിച്ചത്. സംസ്‌കാരം നാളെ പുളിക്കല്‍ കവല സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5