ആലുവ : ശോഭായാത്ര കടന്നുപോകുന്ന സമയത്ത് നഗരത്തിലെ പ്രധാന വഴികളിൽ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും.
പമ്പ് ജങ്ഷനിൽ നിന്ന് ബാങ്ക് ജങ്ഷൻ ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല. ഗവ. ആശുപത്രി ഭാഗത്തുനിന്ന് റെയിൽവേ സ്റ്റേഷൻ, പമ്പ് ജങ്ഷൻ എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ നിന്നും വരുന്ന വാഹനങ്ങൾ പവർഹൗസ് ജങ്ഷനിൽ നിന്ന് നേരെ പോയി ഗവ. ഹോസ്പിറ്റൽ റോഡ് വഴി കടന്നുപോകണം.
പുളിഞ്ചോട് ജങ്ഷനിൽ നിന്ന് കാരോത്തുകുഴി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പുളിഞ്ചോട് മേൽപ്പാലം കയറി ബൈപാസ് ജങ്ഷൻ വഴി തിരിഞ്ഞു പോകണം. കാരോത്തുകുഴി, മാർക്കറ്റ് ഭാഗങ്ങളിൽ നിന്ന് ഗവ. ആശുപത്രി ഭാഗത്തേക്ക് വാഹനങ്ങൾക്ക് അനുമതിയുണ്ടാകില്ല. ബാങ്ക് ജങ്ഷനിൽ നിന്ന് സ്വകാര്യ ബസ് സ്റ്റാൻഡ്, മാർക്കറ്റ് ഭാഗങ്ങളിലേക്കും ഗതാഗത നിയന്ത്രണമുണ്ട്. ശോഭായാത്രയിൽ പങ്കെടുക്കാൻ ആളുകളുമായി എത്തുന്ന വാഹനങ്ങൾ ആളുകളെ ഇറക്കിയ ശേഷം മണപ്പുറത്ത് പാർക്ക് ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 3.30 മുതൽ ആലുവ നഗരത്തിൽ പോലീസിന്റെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
Advertisement
Advertisement
Advertisement