breaking news New

തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറ അഭിറാം കൊലപാതകത്തില്‍ നടന്നത് സിനിമയെ വെല്ലുന്ന ആസൂത്രണമെന്ന് പൊലീസ് കണ്ടെത്തൽ !!

തിരുവനന്തപുരം :
പ്രതി ഉമറിന്റെ വാദങ്ങള്‍ തള്ളി അന്വേഷണസംഘം രംഗത്തെത്തി. കൊലപാതകത്തില്‍ ഉമറും പങ്കാളിയെന്ന് പൊലീസ് ഉറപ്പിച്ചു. സംഭവസ്ഥലത്ത് ഉമര്‍ ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം.

അഭിറാം കൊലപാതകത്തിൽ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. ഒന്നാം പ്രതിയായ പതിനേഴുകാരനെയും, ഉമറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തേക്കും. 17 വയസ്സുകാരന്റെ കസ്റ്റഡി അപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് മജിസ്‌ട്രേറ്റ് ഇന്ന് പരിഗണിക്കും. ഒന്നാം പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ ഉമറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ ആലോചനയുണ്ട്.

സിനിമയെ വെല്ലുന്ന ആസൂത്രണമാണ് കൊലപാതകത്തിൽ നടന്നതെന്നാണ് കണ്ടെത്തല്‍. ഒന്നാം പ്രതിയെ കുറ്റപ്പെടുത്തി തുടര്‍ച്ചയായി ഉമര്‍ കാമുകിക്ക് മെസ്സേജുകള്‍ അയച്ചിരുന്നു. ഫോണ്‍ വീട്ടില്‍ വെച്ച ശേഷം കൊലപാതക സ്ഥലത്തേക്ക് പോയി. കൊലപാതക സമയത്ത് വീട്ടില്‍ ഉണ്ടെന്ന് ധരിപ്പിക്കാന്‍ സിസിടിവി ക്യാമറകളിലൂടെ നടന്നെന്നും കണ്ടെത്തിയിട്ടുണ്ട്. മോഷണത്തില്‍ പ്രാവീണ്യമുള്ള ഉമര്‍ തന്ത്രപരമായി അഭിരാമിന്റെ ഫോണ്‍ ഒളിപ്പിച്ചുവെന്നും അന്വേഷണസംഘം പറഞ്ഞു. അഭിറാമിന്റെ ഫോണ്‍, ഷൂസ്, കൊല്ലാന്‍ ഉപയോഗിച്ച ബെല്‍റ്റ് എന്നിവ ഇപ്പോഴും കണ്ടെത്തിയിട്ടില്ല.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4