breaking news New

ഇരിട്ടി ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത അയല്‍വാസിയായ യുവാവിനെ അരിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13-ല്‍ താമസിക്കുന്ന കവിത (29) യെയാണ് ആറളം പോലീസ് അറസ്റ്റ് ചെയ്ത് തലശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.

ആക്രമണത്തില്‍ അയല്‍വാസിയും ബന്ധുവുമായ സനൂപിന് (22) ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. മൂക്കിന് വെട്ടേറ്റ സനൂപിന്റെ കണ്ണിനും ഞരമ്പുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ നിലവില്‍ ചികിത്സയിലാണ്.

കവിത മദ്യപിച്ച് സ്ഥിരമായി ബഹളമുണ്ടാക്കുന്നത് കാരണം സനൂപിന്റെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. ഇത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം എന്ന് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നു.

സനൂപിന്റെ രണ്ടാനച്ഛന്റെ നിലവിലെ ജീവിതപങ്കാളിയാണ് പ്രതിയായ കവിത. ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണം കവിത സനൂപിന്റെ വീട്ടുമുറ്റത്തെത്തി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിനിടയിലുണ്ടായ പിടിവലിയില്‍ യുവതിക്കും പരിക്കേറ്റിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4