breaking news New

പത്തനംതിട്ടയിൽ പോലീസിന്റെ മിന്നൽ പരിശോധന ; എംഡിഎംഎയുമായി യുവാവ് പിടിയിൽ ! റിമാൻഡ് ചെയ്തു

അടൂർ:
ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി പോലീസ് നടത്തിയ മിന്നൽ പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവിനെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി ഏഴുമണിയോടെ അടൂർ പള്ളിക്കൽ വില്ലേജിലെ മേക്കുന്നുമുകൾ ഭാഗത്തായിരുന്നു സംഭവം.

മയക്കുമരുന്ന് വിൽപ്പനയ്ക്കായി യുവാവ് കൈവശം സൂക്ഷിച്ചിരുന്ന 0.501 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇയാൾ ധരിച്ചിരുന്ന കൈലിയുടെ മടിക്കുത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന സിപ് ലോക്ക് കവറിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

അടൂർ പള്ളിക്കൽ അനയടി തോട്ടുവ, രതീഷ് ഭവനത്തിൽ സുനിലിന്റെ മകൻ സൂരജ് സുനിൽ (22) ആണ് പിടിയിലായത്. നൂറനാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു ക്രിമിനൽ കേസിലും ഇയാൾ പ്രതിയാണ്.

അടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിഷ്ണു മുരളി, സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ് രാമചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണുപ്രസാദ്, ഗോപൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

അറസ്റ്റ് ചെയ്ത പ്രതിയെ അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4