കൊല്ലം: ട്യൂഷന് പോകാത്തതിനെച്ചൊല്ലി അമ്മ വഴക്കുപറഞ്ഞതിനെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച 17കാരിയായ വിദ്യാർഥിനി മരിച്ചു. കൊല്ലം കോട്ടത്തല സ്വദേശി ശ്രീമയിയാണ് മരിച്ചത്. വെണ്ടാർ വിദ്യാധിരാജ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ട്യൂഷന് പോകാത്തതുമായി ബന്ധപ്പെട്ട് അമ്മ ശാസിച്ചതിൽ മനംനൊന്ത് ശ്രീമയി വീട്ടിൽ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ബന്ധുക്കളും നാട്ടുകാരും ഉടൻ തന്നെ പെൺകുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനെത്തുടർന്ന് പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ട്യൂഷന് പോകാത്തതിന് അമ്മയുടെ ശാസന ; മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച പ്ലസ് ടു വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചു
Advertisement
Advertisement
Advertisement