പത്തനംതിട്ട:
രാജ്യത്തിന്റെ ഭരണഘടനയുടെ മഹത്വവും മൂല്യങ്ങളും ഓർമിപ്പിക്കുന്ന ഭരണഘടനാ ദിനമായ നവംബർ 26-ന് പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തു.
രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറയായ ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് തുല്യത, സ്വാതന്ത്ര്യം, നീതി, സാഹോദര്യം എന്നിവ ഉറപ്പുനൽകുന്ന മഹത്തായ രേഖയാണ്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങളും മൗലികാവകാശങ്ങളും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ശ്രീകുമാർ ജില്ലാ പോലീസ് ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥർക്കും മിനിസ്റ്റീരിയൽ ജീവനക്കാർക്കും പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഇൻസ്പെക്ടർ S സനൂജ്, സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ വി.ആർ. ജഗദീഷ് എന്നിവരും എഴുപതോളം പോലീസ് ഉദ്യോഗസ്ഥരും ജില്ലാ പോലീസ് ഓഫീസിലെ മുപ്പതോളം മിനിസ്റ്റീരിയൽ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
ഭരണഘടനാ ദിനാചരണം ; പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തു
Advertisement
Advertisement
Advertisement