breaking news New

കോട്ടയം മണർകാട് പള്ളിയിൽ പാത്രിയർക്കീസ് ബാവയുടെ കുർബാനയ്ക്ക് തടയിടണമെന്ന് ഹൈക്കോടതിയിൽ ഹർജി ; സുപ്രീംകോടതി വിധി ലംഘനമെന്ന് ആരോപണം !

കോട്ടയം : മണർകാട് സെന്റ് മേരീസ് പള്ളിയിൽ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ കുർബാന അർപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഓർത്തഡോക്സ് സഭാ വിശ്വാസിയായ വി.വി. മാത്യൂസാണ് കോടതിയെ സമീപിച്ചത്.

മണർകാട് പള്ളിയിലും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മറ്റ് പള്ളികളിലും പാത്രിയർക്കീസ് ബാവ കുർബാന അർപ്പിക്കുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം.

1934ലെ മലങ്കര സഭാ ഭരണഘടന അംഗീകരിക്കുന്നവർക്ക് മാത്രമേ സഭയുടെ പള്ളികളിൽ കുർബാന അർപ്പിക്കാൻ അനുവാദമുള്ളൂവെന്ന സുപ്രീംകോടതി വിധി നിലനിൽക്കെ പാത്രിയർക്കീസ് ബാവ കുർബാന അർപ്പിക്കുന്നത് കോടതി വിധിയുടെ ലംഘനമാണെന്നാണ് ഹർജിക്കാരന്റെ വാദം.

കോടതി ഉത്തരവ് ലംഘിച്ച് മതചടങ്ങുകൾ നടത്തുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ഇത്തരം നടപടികൾ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

വിദേശ പൗരനായ പാത്രിയർക്കീസ് ബാവ എക്സ് മിസലേനിയസ് വിസയിലാണ് കേരളത്തിലെത്തിയിരിക്കുന്നതെന്നും ഈ വിസയിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതിയില്ലെന്നുമാണ് മറ്റൊരു ആരോപണം. ഇത് വിസാ ചട്ടങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഹർജിയിലെ ആരോപണങ്ങളിലും ആവശ്യങ്ങളിലും ഹൈക്കോടതിയുടെ തുടർനടപടികൾ നിർണായകമാകും.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4