breaking news New

ചങ്ങനാശ്ശേരി പെരുന്നയുടെ പ്രിയങ്കരി ഗജറാണി 'ശ്രീവള്ളി' ചരിഞ്ഞു ; 55 ദിവസത്തെ ചികിത്സയ്ക്കൊടുവിൽ വിടവാങ്ങൽ ; കണ്ണീരോടെ നാടും ആനപ്രേമികളും

ചങ്ങനാശേരി : പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രിയങ്കരിയായ ഗജറാണി പെരുന്ന ശ്രീവള്ളി ചരിഞ്ഞു. രോഗബാധയെ തുടർന്ന് കഴിഞ്ഞ 55 ദിവസമായി ചികിത്സയിലായിരുന്ന ശ്രീവള്ളി ഇന്ന് പുലർച്ചെയാണ് വിടവാങ്ങിയത്. ശ്രീവള്ളിയുടെ വിയോഗവാർത്ത പെരുന്ന നിവാസികളെയും വിശ്വാസികളെയും ആനപ്രേമികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

1976 ഒക്ടോബർ 28-ന് സ്കന്ദഷഷ്ഠി ദിനത്തിലാണ് ശ്രീവള്ളിയെ പെരുന്ന ക്ഷേത്രത്തിൽ സമർപ്പിച്ചത്. മുരുകഭക്തനായ പുഴവാത് ചിറയിൽ കമലാസനനായിരുന്നു ആനയെ വഴിപാടായി സമർപ്പിച്ചത്. കോന്നി ആനക്കൂട്ടിൽ നിന്ന് 20,000 രൂപയ്ക്ക് ലേലത്തിലൂടെയാണ് ശ്രീവള്ളിയെ പെരുന്നയിലെത്തിച്ചത്.

പ്രദേശവാസികൾ ഏറെ സ്നേഹത്തോടെ 'വള്ളിയമ്മ' എന്നാണ് ശ്രീവള്ളിയെ വിളിച്ചിരുന്നത്. പെരുന്ന ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എട്ടാം ദിനത്തിൽ സുബ്രഹ്മണ്യസ്വാമിയുടെ തിടമ്പേറ്റാനുള്ള പ്രത്യേക അവകാശം ശ്രീവള്ളിക്കായിരുന്നു. എത്ര ഗജവീരന്മാർ അണിനിരന്നാലും എട്ടാം ഉത്സവത്തിലെ തിടമ്പേറ്റം ശ്രീവള്ളിക്ക് മാത്രമായിരുന്നു.

നാടിന്റെ ആഘോഷങ്ങളിലും വിശ്വാസികളുടെ മനസ്സിലും വർഷങ്ങളായി നിറഞ്ഞുനിന്ന ഗജറാണിയുടെ വിയോഗം പെരുന്നയ്ക്ക് തീരാനഷ്ടമായി. പ്രിയപ്പെട്ട വള്ളിയമ്മയുടെ ഓർമകളിൽ കണ്ണീരോടെ നാട്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4