breaking news New

മീനങ്ങാടിയിൽ കുരുമുളക് സ്പ്രേ ആക്രമണം ; ദേശീയപാതയിൽ കാർ തടഞ്ഞ് യാത്രികനെ ആക്രമിച്ച് കാറും പണവും കവർന്നു : രണ്ട് പേർ പിടിയിൽ

വയനാട് :
കണ്ണൂർ പെരിങ്ങളം അനിയാരം സ്വദേശി എം. രഞ്ജു (32), മട്ടന്നൂർ സൗരവ് നിവാസിൽ സൗരവ് സുനിൽ (26) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കൃത്യം നടത്തി മിനിറ്റുകൾക്കകം കണ്ണൂർ തലക്കണ്ണി ഭാഗത്ത് വെച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് ഇവരെ വലയിലാക്കിയത്. സെപ്റ്റംബർ 30-ന് വൈകീട്ടോടെ മീനങ്ങാടി എഫ്.സി.ഐ ഗോഡൗണിന് സമീപമായിരുന്നു സംഭവം.

കർണാടകയിലെ ബേഗൂരിൽ നിന്ന് വരികയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശിയുടെ ഇന്നോവ കാറാണ് അക്രമികൾ ലക്ഷ്യമിട്ടത്. രണ്ട് കാറുകളിലായെത്തിയ പത്തോളം പേരടങ്ങുന്ന സംഘം ഇന്നോവയ്ക്ക് കുറുകെ വാഹനം നിർത്തി വഴി തടയുകയായിരുന്നു. തുടർന്ന് കാറിന്റെ സൈഡ് ഗ്ലാസുകൾ അടിച്ചുതകർത്ത് ഡ്രൈവറുടെ മുഖത്തേക്ക് കുരുമുളക് സ്പ്രേ അടിക്കുകയും, അദ്ദേഹത്തെ റോഡിലേക്ക് തള്ളിയിട്ട ശേഷം കാറും അതിലുണ്ടായിരുന്ന 21,000 രൂപയുമായി സംഘം കടന്നുകളയുകയുമായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4