breaking news New

പത്തനംതിട്ട തിരുവല്ലയിൽ ഓണം ഫെയർ 2026ന് തുടക്കമായി

തിരുവല്ല : കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ തിരുവല്ല സപ്ലൈകോ സൂപ്പർമാർക്കറ്റിൽ സംഘടിപ്പിക്കുന്ന 2026-ലെ ഓണം ഫെയറിന് തുടക്കമായി.

ആഗസ്റ്റ് 20 മുതൽ 25 വരെയാണ് ഓണം ഫെയർ നടക്കുന്നത്.
തിരുവല്ല താലൂക്ക് സപ്ലൈകോ ഓണം ഫെയറിന്റെ ഉദ്ഘാടനം ആഗസ്റ്റ് 20ന് രാവിലെ 10 ന് ബഹു. തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമൻ നിർവഹിച്ചു.

പൊതുവിപണിയിലെ വില നിലവാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാരിന്റെ ഈ സംരംഭത്തിൽ വിവിധ നിത്യോപയോഗ സാധനങ്ങൾ വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനാണ് ഓണം ഫെയർ സംഘടിപ്പിച്ചിരിക്കുന്നത്.

ചടങ്ങിൽ തിരുവല്ല നഗരസഭാ അധ്യക്ഷ ശ്രീമതി ലേഖ എസ് അധ്യക്ഷത വഹിച്ചു.
നഗരസഭ ഉപാധ്യക്ഷൻ കെ വി വർഗീസ് ആദ്യ വിൽപ്പന നടത്തി.
തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസർ സുധ എസ് ,സപ്ലൈകോ തിരുവല്ല ഡിപ്പോ മാനേജർ സുലേഖ ഇ കെ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട് : ഇല്യാസ് വായ്പൂര് സി മീഡിയ ഓൺലൈൻ


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4