പത്തനംതിട്ട: കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ (KCC) പുതിയ സംസ്ഥാന നേതൃത്വനിരയിൽ സുപ്രധാന സ്ഥാനങ്ങളിലേക്ക് പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവർ തിരഞ്ഞെടുക്കപ്പെട്ടു.
സഭാ ഐക്യത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന കെസിസിയുടെ സംസ്ഥാന നേതൃത്വത്തിൽ ജില്ലയ്ക്ക് ലഭിച്ച ഈ പ്രാതിനിധ്യം അഭിമാനകരമായ നേട്ടമായി.
പുതിയ ഭാരവാഹികളായി സംസ്ഥാന പ്രസിഡന്റായി അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്തയും, സീനിയർ വൈസ് പ്രസിഡന്റായി അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്തയും, ജനറൽ സെക്രട്ടറിയായി ഡോ. പ്രകാശ് പി. തോമസും തിരഞ്ഞെടുക്കപ്പെട്ടു.
കെസിസിയുടെ പത്തനംതിട്ട ജില്ലാ നേതൃത്വത്തിൽ നിലവിൽ വെരി റവ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ പ്രസിഡന്റായും അനീഷ് തോമസ് സെക്രട്ടറിയായും റവ. ഷാജി കെ. ജോർജ് ട്രഷററായും പ്രവർത്തിക്കുന്നു. ഡെന്നീസ് സാംസണാണ് ജോയിന്റ് സെക്രട്ടറി.
സംസ്ഥാന നേതൃത്വത്തിൽ ജില്ലയ്ക്ക് ലഭിച്ച ഈ അംഗീകാരം സഭാ-സാമൂഹിക മേഖലകളിൽ പത്തനംതിട്ടയുടെ പ്രാധാന്യം അടിവരയിടുന്നതാണ്. പുതിയ ഭാരവാഹികൾക്ക് വിവിധ മേഖലകളിൽ നിന്ന് അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും നേർന്നു.
കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ പുതിയ നേതൃത്വനിരയിൽ പത്തനംതിട്ടയ്ക്ക് അഭിമാനത്തിളക്കം
Advertisement
Advertisement
Advertisement