breaking news New

കലോത്സവങ്ങൾ നാളത്തെ പ്രതിഭകളുടെ സർഗവേദികളാണ് : അഡ്വ.പഴകുളം മധു എം.എൽ.എ ; പത്തനംതിട്ട കോഴഞ്ചേരി ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു

പത്തനംതിട്ട :
അഡ്വ.പഴകുളം മധു എം.എൽ.എ. കോഴഞ്ചേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം സ്റ്റെല്ലാ തോമസ് അദ്ധ്യക്ഷത വഹിച്ചു.
സിനിമ സംവിധായകനും പൂർവ്വ വിദ്യാർത്ഥിയുമായ അനു പുരുഷോത്ത് വിശിഷ്ടാതിഥി ആയിരിരുന്നു.

പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.കെ.ബിനു ഫലപ്രഖ്യാപനം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സവിത അജയകുമാർ സമ്മാനദാനം നിർവഹിച്ചു.

ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും സ്വാഗത സംഘം ചെയർമാനുമായ കെ. പി.മുകുന്ദൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അജി അലക്സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതമ്മ എം. ജി., ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ എ.എസ്.മനോജ്, ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ റേയ്ച്ചൽ തോമസ്, വാർഡ് മെമ്പറും ഫുഡ് കമ്മിറ്റി ചെയർമാനുമായ ജോഷ്വാ സാമുവേൽ, ഗ്രാമപഞ്ചായത്ത് അംഗവും പബ്ലിസിറ്റി കമ്മിറ്റി ചെയർമാനുമായ കെ.ജി.റെജി.,
ഗ്രാമ പഞ്ചായത്ത് അംഗം അരുൻ രാജ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്ധ്യ എസ്., ജി.വി.എച്ച്.എസ്.എസ്.പ്രിൻസിപ്പാളും ജനറൽ കൺവീനറുമായ മനോജ് പി.സൈമൺ, ഹെഡ്മിസ്ട്രസ്സ് രജില ആർ രാജം, റിസപ്ഷൻ കമ്മിറ്റി കൺവീനർ പി.ആർ.ശ്രീകാന്ത്, ഫുഡ് കമ്മിറ്റി കൺവീനർ ബിജു പി.തോമസ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സിഞ്ജു ഏബ്രഹാം,

ലൈറ്റ് & സൗണ്ട് കമ്മിറ്റി കൺവീനർ പി.റ്റി.മാത്യു, ട്രോഫി കമ്മിറ്റി കൺവീനർ ബറ്റി അന്നമ്മ തോമസ് , വെൽഫയർ കമ്മിറ്റി കൺവീനർ സുമേഷ് എസ്., ഡിസിപ്ലിൻ കമ്മിറ്റി കൺവീനർ ആറൻമുള എസ്.എച്ച്.ഓ.ഉണ്ണികൃഷ്ണൻ, ജീ.വി.എച്ച്.എസ്.സ്കൂൾ ലീഡർ ഷോൺ ജോൺ, പൂർവ്വ വിദ്യാർത്ഥി കോർഡിനേറ്റർ റിറ്റി ആനി ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി.എൽ.പി.എസ്സ്.ലെ പ്രഥമാദ്ധ്യാപിക ഗീതമ്മ എം. ജി., സേവനപാതയിലെ വേറിട്ട മാതൃകാ പ്രവർത്തനത്തിന് കോഴഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ആഫീസിലെ ജീവനക്കാരി സിന്ധു പി.ഡി. എന്നിവരെ യോഗത്തിൽ വെച്ച് മെമൻ്റോ നൽകി ആദരിച്ചു.

ഓവർറോൾ ചാമ്പ്യൻഷിപ്പ്.
എൽ.പി.വിഭാഗത്തിൽ ജി എൽ പി എസ് കാരംവേലി ഒന്നാം സ്ഥാനവും, എം.ഡി.എൻ.പി.എസ്.നാരങ്ങാനം രണ്ടാം സ്ഥാനവും, എം.റ്റി എൽ പി.എസ് ചെന്നീർക്കര, എം.റ്റി.എൽ.പി.എസ്.കടമ്മനിട്ട, ജി എൽ പി എസ് പ്രക്കാനം,എൻ എസ് എസ് എൽ പി.എസ് കാട്ടൂരും, എം.റ്റി.എൽ.പി.എസ്.കോഴഞ്ചേരിയും മൂന്നാം സ്ഥാനവും നേടി.

യു.പി.വിഭാഗത്തിൽ സെൻ്റ് മേരീസ് ഗേൾസ് എച്ച്.എസ്. ഒന്നാം സ്ഥാനവും,എം. ഈ.യു .പി .എസ്.മഞ്ഞിനിക്കര രണ്ടാം സ്ഥാനവും,എം.റ്റി.യു.പി.എസ്.ചമതക്കൽ,എൻ.എസ്.എസ്. റ്റിറ്റിഐ & യു.പി.എസ്.ചെറുകോൽ എന്നീ സ്കൂളുകൾ മൂന്നാം സ്ഥാനവും നേടി.

ഹൈസ്‌കൂൾ വിഭാഗത്തിൽ എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്.ഒന്നാം സ്ഥാനവും, സെൻ്റ് മേരീസ് ഗേൾസ് എച്ച്.എസ്.എസ്.
രണ്ടാം സ്ഥാനവും നേടി.
ഹയർസെക്കൻ്ററ്റി വിഭാഗത്തിൽ സെൻ്റ് തോമസ് എച്ച്.എസ്.എസ്.
ഒന്നാം സ്ഥാനവും, എസ്.എൻ.ഡി.പി .എച്ച്.എസ്.എസ്.മുട്ടത്ത്കോണം രണ്ടാം സ്ഥാനവും, എസ്.എൻ.ഡി.എച്ച്.എസ്.എസ്.ചെന്നീർക്ക മൂന്നാം സ്ഥാനവും നേടി.

സംസ്കൃതോൽസവം ഓവറോൾ ചാമ്പ്യൻഷിപ്പ്
യു .പി .വിഭാഗം എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്.ഒന്നാം സ്ഥാനവും, എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്.മുട്ടത്തുകോണം രണ്ടാം സ്ഥാനവും, ജി.വി.എച്ച്.എസ്.എസ്.ആറൻമുള മൂന്നാം സ്ഥാനവും നേടി.

അറബി കലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ് എം.റ്റി.എൽ.പി.എസ്.ചെറുകോലും നേടി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4