breaking news New

പത്തനംതിട്ട ജില്ലാ പോലീസിന്റെ അഭിനന്ദന ദിനം ; മികച്ച പ്രവർത്തനം കാഴ്ചവച്ച ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി ആദരിച്ചു

പത്തനംതിട്ട :
എല്ലാ മാസത്തിലെയും നാലാം ശനിയാഴ്ച പോലീസ് അഭിനന്ദന ദിനമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിൽ വച്ച് നടന്ന അനുമോദന യോഗത്തിൽ വച്ച് , ഓഗസ്റ്റ് മാസത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS പ്രശംസ പത്രം നൽകി ആദരിച്ചു.

പന്തളം പോലീസ് സ്റ്റേഷനിലെ ASI ഷൈൻ B, ASI ദീപാ കുമാരി (ലെയ്സൺ ഓഫീസർ, പോക്സോ സ്പെഷ്യൽ കോർട്ട് അടൂർ) , CPO അജിത്ത് കുമാർ AR എന്നിവർക്കാണ് ആദരവ് നൽകിയത്.

2025ൽ പന്തളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിക്ക് 29 വർഷവും 9 മാസവും കഠിനതടവും 1,36,000 രൂപ പിഴയും ശിക്ഷ വാങ്ങി കൊടുക്കുന്നതിലും കേസിന്റെ വിചാരണ നടപടികൾ കോടതിയിൽ വിജയകരമായി പൂർത്തിയാക്കുന്നതിന് സഹായിച്ചതിനും ആണ് ഈ ഉദ്യോഗസ്ഥർക്ക് പ്രശംസ പത്രം നൽകിയത്. എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

പന്തളം ഇൻസ്പെക്ടർ SHO ആയിരുന്ന പ്രജീഷ് TD ആണ് കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും. അദ്ദേഹം ഇപ്പോൾ മറ്റൊരു ജില്ലയിലാണ്.

കേസുകളുടെ അന്വേഷണം , വിചാരണ നടപടികളിൽ പ്രോസിക്യൂഷനെ സഹായിക്കൽ, മറ്റ് ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ എന്നിവയിലൂടെ പോലീസ് സേനയുടെ അന്തസ്സ് വർദ്ധിപ്പിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വരും മാസങ്ങളിലും നാലാം ശനിയാഴ്ച അഭിനന്ദനങ്ങൾ നൽകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4