പത്തനംതിട്ട : കേടായ ഭക്ഷണം കഴിച്ചത് മൂലം ഭക്ഷ്യ വിഷബാധ ഏറ്റതോടെയാണ് ഇവര്‍ പരാതിയുമായി രംഗത്ത് എത്തിയത്.
റാന്നി ചേത്തോങ്കരയില്‍ പ്രവര്‍ത്തിക്കുന്ന 'കിങ്‌സ് ബിരിയാണി കഫേ' എന്ന സ്ഥാപനത്തിനാണ് വന്‍ തുക പിഴ ഇട്ടത്. റാന്നി വെച്ചൂച്ചിറ സ്വദേശിനി റീന തോമസ് നല്‍കിയ ഹര്‍ജിയിലാണ് കമ്മീഷന്റെ നിര്‍ണായക ഉത്തരവ്.
റാന്നി ചേത്തോങ്കരയില്‍ പ്രവര്‍ത്തിക്കുന്ന 'കിങ്‌സ് ബിരിയാണി കഫേ' പ്രൊപ്രൈറ്റര്‍ ആശിഷ് ജോണ്‍ മാത്യു, മാനേജര്‍ എന്നിവരില്‍ നിന്നുമാണ് നഷ്ടപരിഹാരം ഈടാക്കാന്‍ ഉത്തരവിട്ടത്.
ആശുപത്രി ചെലവ് 36,500 രൂപയും, മാനസിക-ശാരീരിക ബുദ്ധിമുട്ടുകള്‍ക്കുള്ള നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവിനായി 10,000 രൂപയും ചേര്‍ത്ത് 30 ദിവസത്തിനകം തുക ഹര്‍ജിക്കാരിക്ക് കൈമാറണമെന്നും കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.
2025 ഒക്ടോബര്‍ 21-നാണ് കേസിനാസ്പദമായ സംഭവം. റീന തോമസും സഹോദരിയും ഹോട്ടലിലെത്തി അല്‍ഫാം കഴിക്കുകയും രുചി വ്യത്യാസം തോന്നി വെയിറ്ററോട് പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് കാര്യമാക്കാതിരുന്ന ഹോട്ടല്‍ അധികൃതര്‍ 740 രൂപ ബില്‍ ഈടാക്കി. ബാക്കി ഭക്ഷണം പാര്‍സലായി വാങ്ങി മടങ്ങവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇരുവരേയും വെച്ചൂച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാഞ്ഞിരപ്പള്ളി മേരിക്യൂന്‍സ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയില്‍ പഴകിയ ഭക്ഷണത്തില്‍ നിന്നുള്ള 'സാല്‍മൊണെല്ല' ഇന്‍ഫെക്ഷനാണ് രോഗകാരണമെന്ന് സ്ഥിരീകരിച്ചു.
ഇതോടെ റീന ഹോട്ടലുടമയോട് ആശുപത്രി ചെലവുകള്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് പരാതിക്കാരി കമ്മീഷനെ സമീപിച്ചത്.
ഹോട്ടല്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച പരിശോധിച്ച കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗമായ നിഷാദ് തങ്കപ്പന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
പത്തനംതിട്ട റാന്നിയിൽ ഹോട്ടലില്‍ നിന്നും അല്‍ഫാം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ ഉപഭോക്താവിന് 96,500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍
Advertisement
Advertisement
Advertisement