കോട്ടയം :
കോട്ടയം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പാലരുവി എക്സ്പ്രസ്സിന്റെ ജനറൽ കമ്പാർട്ട്മെന്റിലായിരുന്നു സംഭവം. നിലവിൽ ഇയാൾ കോട്ടയം റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്.
സ്ത്രികളും കുട്ടികളും അടക്കമുള്ള യാത്രക്കാർ നിറഞ്ഞിരുന്ന ബോഗിയിൽ കയറിയ ഇയാൾ, കയ്യിൽ മദ്യക്കുപ്പിയുമായി പരസ്യമായി മദ്യപിക്കുകയും മറ്റ് യാത്രക്കാരോട് മോശമായി പെരുമാറി ബഹളമുണ്ടാക്കുകയും ചെയ്യുകയായിരുന്നു.
ജനറൽ കമ്പാർട്ട്മെന്റുകളിൽ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിലെ വീഴ്ചയെക്കുറിച്ചും ട്രെയിനുകളിലെ പരിശോധനകളുടെ കുറവിനെക്കുറിച്ചും വലിയ ആശങ്കയാണ് ഈ സംഭവം യാത്രക്കാർക്കിടയിൽ ഉയർത്തിയിരിക്കുന്നത്.
പാലരുവി എക്സ്പ്രസിൽ മദ്യക്കുപ്പിയുമായി യാത്ര ; പരസ്യമായി മദ്യപിച്ച് ബഹളം ; യാത്രക്കാരൻ പിടിയിൽ
Advertisement
Advertisement
Advertisement