പത്തനംതിട്ട / അടൂർ: ആത്മീയ വിശുദ്ധി കാത്തുസൂക്ഷിച്ചതിനൊപ്പം സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ നിലകൊണ്ട വലിയ സാമൂഹ്യ പരിഷ്കർത്താവു കൂടിയായിരുന്നു പരിശുദ്ധ പരുമല തിരുമേനിയെന്ന് കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പലും ഗവേഷകനുമായ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അഭിപ്രായപ്പെട്ടു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകണമെന്നും മെറിറ്റ് അടിസ്ഥാനത്തിൽ തൊഴിൽ സംവരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് സംഘടിപ്പിച്ച മലയാളി മെമ്മോറിയൽ പ്രക്ഷോഭത്തിൽ നേതൃത്വം നൽകിയവരിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പങ്ക് ശ്രദ്ധേയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശൈശവ വിവാഹവും സ്ത്രീധനവും നിരോധിക്കണമെന്ന ആവശ്യവും അദ്ദേഹം ശക്തമായി ഉന്നയിച്ചിരുന്നു.
പരുമല പെരുന്നാളിനോടനുബന്ധിച്ച് സെന്റ് ജോസഫ് ഫെലോഷിപ്പ് അടൂർ കടമ്പനാട് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പറന്തൽ സെന്റ് ജോർജ് പള്ളിയിൽ സംഘടിപ്പിച്ച 'പരുമല തിരുമേനി സാമൂഹ്യ പരിഷ്കർത്താവ്' എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. കെ. ജി. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ഫെലോഷിപ്പ് ജനറൽ സെക്രട്ടറി ഡോ. മാത്യു പി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ഫാ. ജേക്കബ് കോശി കോർ എപ്പിസ്കോപ്പ, ഫാ. ജോൺ വർഗീസ്, ഫാ. റിബിൻ ബേബി, ഭദ്രാസന ജനറൽ സെക്രട്ടറി ഡോ. വർഗീസ് പേരയിൽ, ജോയിന്റ് സെക്രട്ടറി ലാലി വർഗീസ്, വി. വി. വർഗീസ്, എം. ടി. വിൽസൺ, സാം മാത്യു, ജോൺ ഡാനിയേൽ, തോമസ് കെ., നാൻസി സാം എന്നിവർ പ്രസംഗിച്ചു.
പരുമല തിരുമേനി വിശുദ്ധനൊപ്പം വലിയ സാമൂഹ്യ പരിഷ്കർത്താവും : ഫാ. ഡോ. ജോൺ തോമസ്
Advertisement
Advertisement
Advertisement