breaking news New

പരുമല പെരുന്നാൾ : തീർത്ഥാടകരുടെ വാഹനത്തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ; യാത്രക്കാർ ശ്രദ്ധിക്കുക

പത്തനംതിട്ട / തിരുവല്ല : തീർത്ഥാടകർ നിർദേശിക്കപ്പെട്ട ഗതാഗത മാർഗങ്ങൾ പാലിക്കണമെന്നും വാഹനങ്ങൾ അനുവദിച്ചിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ മാത്രം പാർക്ക് ചെയ്യണമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് അറിയിച്ചു.

തിരുവല്ല ഭാഗത്തുനിന്ന് എത്തുന്ന ചെറിയ വാഹനങ്ങൾ:
---------------------------------
തിരുവല്ല ഭാഗത്തുനിന്ന് പരുമല പള്ളിയിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ വളഞ്ഞവട്ടം ജംഗ്ഷനിൽ നിന്ന് / ആലംതുരുത്തി പാലം ജംഗ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഉപദേശിക്കടവ് പാലം വഴി തിക്കപ്പുഴ ജംഗ്ഷനിലെത്തി ക്രമീകരിച്ചിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. മടങ്ങിപ്പോകുന്നതിനും ഇതേ മാർഗം തന്നെ ഉപയോഗിക്കണം.

തിരുവല്ല ഭാഗത്തുനിന്ന് എത്തുന്ന വലിയ വാഹനങ്ങൾ:
--------------------------------
വലിയ വാഹനങ്ങൾ എം.സി. റോഡ് വഴി ചെങ്ങന്നൂരിലെത്തി പാണ്ടനാട് വഴി തിക്കപ്പുഴ ജംഗ്ഷനിലെത്തി റബ്ബർ തോട്ടത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. മടങ്ങിപ്പോകുന്നതിനും ഇതേ വഴി ഉപയോഗിക്കണം.

ചെങ്ങന്നൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ:
-----------------------
ചെങ്ങന്നൂർ ഭാഗത്തുനിന്ന് മാന്നാർ, സ്റ്റോർ ജംഗ്ഷൻ, മാവേലിക്കര ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ഇല്ലിമല പാലത്തിന് മുൻപായി ഇടത്തേക്ക് തിരിഞ്ഞ് യാത്ര തുടരേണ്ടതാണ്.

മാവേലിക്കര ഭാഗത്തുനിന്ന് എത്തുന്ന ചെറിയ വാഹനങ്ങൾ:
-----------------------------------------------
മാവേലിക്കര ഭാഗത്തുനിന്ന് പരുമല പള്ളിയിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ സ്റ്റോർ ജംഗ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് ബുധനൂർ ആൽത്തറ ജംഗ്ഷൻ – പറവന്തുരപ്പടി വഴി എത്തി ഇടത്തേക്ക് തിരിഞ്ഞ് തിക്കപ്പുഴ ജംഗ്ഷനിലെത്തണം. തുടർന്ന് ക്രമീകരിച്ചിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. മടങ്ങിപ്പോകുന്നതിനും ഇതേ മാർഗം ഉപയോഗിക്കണം.

തീർത്ഥാടനത്തിനെത്തുന്നവർ പോലീസിന്റെ ഗതാഗത നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഗതാഗത നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി അഭ്യർഥിച്ചു.

തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിനായി ആവശ്യമായ പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4