breaking news New

ശ്രദ്ധിക്കുക : പത്തനംതിട്ട ആറന്മുള ഉത്രട്ടാതി ജലമേളയോട് അനുബന്ധിച്ച് എത്തിച്ചേരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പാർക്കിംഗ് ഗ്രൗണ്ടുകൾ സജ്ജമാക്കി : അറിയാം കൂടുതൽ വിവരങ്ങൾ ...

പത്തനംതിട്ട :
ആറന്മുള ഉത്രട്ടാതി ജലമേളയോട് അനുബന്ധിച്ച് എത്തിച്ചേരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പാർക്കിംഗ് ഗ്രൗണ്ടുകൾ ഏർപ്പെടുത്തിയിട്ടുള്ളതായി ആറന്മുള പോലീസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.

1. ആറന്മുള എഞ്ചിനീയറിങ് . കോളേജ് ഗ്രൗണ്ട് ( NEET പരീക്ഷയ്ക്കായി എത്തുന്ന വിദ്യാർത്ഥികളുടെ വാഹനങ്ങൾ മാത്രം)

2. ശ്രീ വിജയാനന്ദ വിദ്യ പീഠം സ്കൂൾ ഗ്രൗണ്ട് ,ആറന്മുള

3. SVGVHSS നൽക്കാലിക്കൽ സ്കൂൾ ഗ്രൗണ്ട്

4. SVGVHSS നൽക്കാലിക്കൽ പട്ടക്കാല ഗ്രൗണ്ട്

5. പഴയ പോലീസ് സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ട് ( ഡ്യൂട്ടി ആവശ്യത്തിനായി വരുന്ന പോലീസ് വാഹനങ്ങൾ മാത്രം)

6. VHSS ഗ്രൗണ്ട് ,ആറന്മുള

7. മാർത്തോമാ സ്കൂൾ ഗ്രൗണ്ട് ,വഞ്ചിത്ര

8. വണ്ടിപേട്ട പാർക്കിംഗ് ഗ്രൗണ്ട് ,കോഴഞ്ചേരി

9. ST. തോമസ് സ്കൂൾ ഗ്രൗണ്ട് ,കോഴഞ്ചേരി.

10 ഗവണ്മെന്റ് ഹൈ സ്കൂൾ ,കോഴഞ്ചേരി.

11. പഞ്ചായത്ത്‌ പാക്കിങ് ഗ്രൗണ്ട് - കോഴഞ്ചേരി

12.
പുന്നം തോട്ടം ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട്
എന്നീ പാർക്കിംഗ് ഗ്രൗണ്ടുകളാണ് തയ്യാറാക്കിയിട്ടുള്ളത്.

അടൂർ, പന്തളം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ SVGV HSS, നൽക്കാലിക്കൽ സ്കൂൾ പാർക്കിംഗ് ഗ്രൗണ്ടിലാണ് പാർക്ക് ചെയ്യേണ്ടത്.

ചെങ്ങന്നൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ആറന്മുള ശ്രീ വിജയാനന്ദ വിദ്യാ പീഠം പാർക്കിംഗ് ഗ്രൗണ്ടിൽ ആണ് പാർക്ക് ചെയ്യേണ്ടത്.

പത്തനംതിട്ട ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കോഴഞ്ചേരി പഞ്ചായത്ത്‌ സ്റ്റേഡിയത്തിൽ പാർക്ക് ചെയ്യേണ്ടതാണ്.

കോഴഞ്ചേരി - റാന്നി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ സെന്റ് തോമസ് HSS കോഴഞ്ചേരി ഗ്രൗണ്ടിലും ,
ഗവണ്മെന്റ് HSS കോഴഞ്ചേരി എന്നീ സ്കൂൾ ഗ്രൗണ്ടുകളിലും ആണ് പാർക്ക് ചെയ്യേണ്ടത്.

മറ്റ് സ്ഥലങ്ങളിൽ നിന്നും വരുന്നവയും ചെറിയ റോഡുകളിലൂടെ എത്തിച്ചേരുന്നവയും ആയ വാഹനങ്ങൾ , ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം നിർദ്ദേശിക്കുന്ന പാർക്കിംഗ് ഗ്രൗണ്ടുകളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ് എന്നും ആറന്മുള പോലീസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4