breaking news New

ഉറക്കക്ഷീണം അപകടമാകരുത് ; അയ്യപ്പഭക്തരുടെ ഡ്രൈവർമാർക്ക് ചുക്കുകാപ്പിയുമായി പത്തനംതിട്ട പന്തളം പോലീസ് !

പത്തനംതിട്ട / പന്തളം: ശബരിമല തീർത്ഥാടന യാത്രയ്ക്കിടെ രാത്രികാലങ്ങളിൽ ഉറക്കക്ഷീണം മൂലമുണ്ടാകുന്ന വാഹനാപകടങ്ങൾ തടയാൻ വേറിട്ട സുരക്ഷാ പദ്ധതിയുമായി പന്തളം പോലീസ്. രാത്രിയിൽ യാത്ര ചെയ്യുന്ന തീർത്ഥാടകരുടെ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ചുക്കുകാപ്പി വിതരണം ചെയ്താണ് പോലീസ് മാതൃകാപരമായ ഇടപെടൽ നടത്തുന്നത്.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പന്തളം സർക്കിൾ ഇൻസ്പെക്ടറുടെയും സ്റ്റേഷൻ ഹൗസ് ഓഫീസറുടെയും നേതൃത്വത്തിൽ പന്തളം പോലീസ് ജനമൈത്രി സമിതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

രാത്രിയാത്രയ്ക്കിടെ ഡ്രൈവർമാർക്കുണ്ടാകുന്ന ഉറക്കക്ഷീണം കുറയ്ക്കാനും കൂടുതൽ ജാഗ്രതയോടെ വാഹനം ഓടിക്കാൻ പ്രേരിപ്പിക്കാനുമാണ് ചുക്കുകാപ്പി വിതരണം ചെയ്യുന്നത്. തീർത്ഥാടകരുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനൊപ്പം റോഡപകടങ്ങൾ പരമാവധി ഒഴിവാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

ഉറക്കം അനുഭവപ്പെടുന്ന സാഹചര്യത്തിൽ വാഹനം സുരക്ഷിതമായ സ്ഥലത്ത് നിർത്തി ആവശ്യത്തിന് വിശ്രമിച്ച ശേഷം മാത്രം യാത്ര തുടരണമെന്ന് പോലീസ് ഡ്രൈവർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

തീർത്ഥാടന കാലത്ത് സുരക്ഷയ്ക്ക് മുൻഗണന നൽകി പോലീസും ജനമൈത്രി സമിതിയും ചേർന്ന് നടത്തുന്ന ഈ പ്രവർത്തനം ശ്രദ്ധേയമാകുകയാണ്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4