breaking news New

പാത്രിയർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനത്തിൽ ഓർത്തഡോക്‌സ് സഭയ്ക്ക് കടുത്ത അതൃപ്തി ; സർക്കാരിനെതിരെ തുറന്ന വിമർശനം : സ്പീക്കർ തിരുവഞ്ചൂർ വേദിയിലിരിക്കെ പ്രതിഷേധം !

കോട്ടയം: പാത്രിയർക്കീസ് ബാവ മണർകാട് പള്ളി സന്ദർശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി ഓർത്തഡോക്‌സ് സഭ.

സർക്കാരിന് ലഭിച്ച വിചിത്രമായ നിയമോപദേശത്തിലൂടെ മലങ്കര സഭയ്ക്കേറ്റ മുറിവ് ഗൗരവത്തോടെ കാണണമെന്നും അത് പരിഹരിക്കാൻ സർക്കാർ തന്നെ മുന്നോട്ടുവരണമെന്നും ഡോ. യൂഹാനോൻ ദിയസ്കോറോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.

മൂലേടം പള്ളിയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പങ്കെടുത്ത പരിപാടിയിലായിരുന്നു സഭയുടെ വിമർശനം. സ്പീക്കർ വേദിയിലിരിക്കെയാണ് സർക്കാരിനും കോൺഗ്രസിനുമെതിരെ പരോക്ഷമായ വിമർശനങ്ങൾ ഉയർന്നത്.

മണർകാട് പള്ളിയിൽ പാത്രിയർക്കീസ് ബാവ കുർബാന അർപ്പിക്കുന്നതിനെ ഓർത്തഡോക്‌സ് സഭ നേരത്തെ എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട സർക്കാർ നിലപാടും നിയമോപദേശവുമാണ് സഭയുടെ പ്രതിഷേധത്തിന് കാരണമായത്.

"ആരാണ് മുറിവുണ്ടാക്കിയതെന്ന് അവർക്കുതന്നെയാണ് അത് ഉണക്കാനുള്ള ഉത്തരവാദിത്തവും" എന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ലഡു കൊണ്ട് എറിഞ്ഞാലും ഏറുകൊള്ളുന്നവന് വേദനയുണ്ടാകുമെന്നും ഇന്നത്തെ വേദന ഇന്നുതന്നെ പറയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടവകയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയിൽ ഇടവകയുടെ മാതാവായ സഭയ്ക്കേറ്റ മുറിവിനെക്കുറിച്ച് ഗൗരവത്തോടെ ചിന്തിക്കണം. സഭയെ വേദനിപ്പിച്ചവരോട് സ്നേഹത്തിലും ബഹുമാനത്തിലും ആദരവിലും പെരുമാറിക്കൊണ്ടുതന്നെ മുറിവുണക്കാനുള്ള മാർഗങ്ങൾ കണ്ടെത്തണമെന്നാണ് പ്രാർഥനയെന്നും അദ്ദേഹം വ്യക്തമാക്കി.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4