തിരുവനന്തപുരം: തിരുവനന്തപുരം ഗവ. നഴ്സിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂർ പെരിങ്ങനാട് മേലോട് കലദിവിളയിൽ ബാലചന്ദ്രൻ–അജിത ദമ്പതികളുടെ മകൾ കരുണ കെ.എ. (21) ആണ് മരിച്ചത്.
മെഡിക്കൽ കോളേജിന് സമീപം കൊച്ചുള്ളൂരിലെ വാടകവീട്ടിൽ സഹപാഠികൾക്കൊപ്പമായിരുന്നു കരുണ താമസിച്ചിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് വീടിന്റെ മുകളിലത്തെ നിലയിൽ കരുണയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം അമ്മയുമായി ഫോണിൽ സംസാരിച്ചപ്പോൾ കരുണ സന്തോഷവതിയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ വൈകുന്നേരം വീണ്ടും വിളിച്ചപ്പോൾ ഫോൺ ലഭിച്ചില്ല. തുടർന്ന് സഹപാഠികളെ വിവരമറിയിച്ചു. ഇവർ താമസസ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കരുണയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യ ചെയ്യാൻ തക്കവിധത്തിലുള്ള പ്രശ്നങ്ങളൊന്നും കരുണയ്ക്കുണ്ടായിരുന്നതായി അറിയില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. പഠനത്തിൽ മികവ് പുലർത്തിയിരുന്ന കരുണ സഹപാഠികൾക്കും പ്രിയങ്കരിയായിരുന്നു.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നഴ്സിംഗ് കോളേജിൽ പൊതുദർശനത്തിന് വെച്ചു. വി. മുരളീധരൻ എംഎൽഎ ഉൾപ്പെടെ അധ്യാപകരും വിദ്യാർഥികളും അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് മൃതദേഹം സ്വദേശമായ അടൂരിലേക്ക് കൊണ്ടുപോയി.
സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
നഴ്സിംഗ് കോളേജിൽ കണ്ണീരായി കരുണയുടെ വിയോഗം ; 21-കാരിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി ! മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
Advertisement
Advertisement
Advertisement