breaking news New

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു

നെടുമ്പാശ്ശേരി പൊലീസാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. നിരവധി കേസുകളിൽ വാറന്റ് നിലവിലുണ്ടായിരുന്ന അനീഷിനെ കഴിഞ്ഞ മാസം സ്പായിലെത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും പൊലീസ് കേസെടുത്തിരുന്നു.

സംഭവത്തിന് പിന്നാലെ മൈസൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അനീഷ് പിടിയിലായത്. കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് മരട് അനീഷ്. തമിഴ്നാട്ടിലും സ്വർണക്കവർച്ച ഉൾപ്പെടെയുള്ള കേസുകൾ ഇയാൾക്കെതിരെയുണ്ട്. കർണാടകയിൽ അഞ്ച് കേസുകളും തമിഴ്നാട്ടിൽ മൂന്ന് കേസുകളും അനീഷിനെതിരെയുണ്ട്.

കേരളത്തിൽ രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിൽ നാലും വധശ്രമക്കേസുകളാണ്. കഴിഞ്ഞ വർഷം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്നതിനിടെ അനീഷിനെ വധിക്കാൻ ശ്രമവും നടന്നിരുന്നു. സംഭവത്തിൽ അമ്പായത്തോട് അഷ്റഫ്, ഹുസൈൻ കൊച്ചി എന്നിവർ പൊലീസിന്റെ പിടിയിലായിരുന്നു. അനീഷ് നടത്തിയ ക്വട്ടേഷനുമായി ബന്ധപ്പെട്ട കുടിപ്പകയുടെ ഭാഗമായാണ് വധശ്രമം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4