പത്തനംതിട്ട : ആറന്മുള ഉത്രട്ടാതി ജലമേള ഉദ്ഘാടനം ചെയ്യുന്നതിനായി ബഹു: ഉപരാഷ്ട്രപതി എത്തിച്ചേർന്ന വാഹനവ്യൂഹത്തിലെ ഒരു വാഹനത്തിനും ആശയ വിനിമയത്തിനുള്ള വയർലെസ് സംവിധാനങ്ങൾക്ക് യാതൊരുവിധ തകരാറും സംഭവിച്ചിരുന്നില്ല എന്നും , മറ്റ് സാങ്കേതിക തകരാറുകളും ഉണ്ടായിരുന്നില്ല എന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
VVIP മാരുടെ യാത്രാ വേളകളിൽ വാഹനവ്യൂഹത്തിലെ മുഴുവൻ വാഹനങ്ങളും മുൻകൂർ പരിശോധിച്ച് ഉറപ്പുവരുത്താറുണ്ട്.
വാഹനവ്യൂഹത്തിൽ ഉൾപ്പെടാത്ത വാഹനങ്ങൾ ഇടവേളകളിൽ പരിശോധനകൾക്ക് വിധേയമാക്കാറുണ്ട്. അത്തരത്തിൽ ഏതെങ്കിലും പോലീസ് വാഹനം പരിശോധിക്കുന്നതായി കാണപ്പെട്ടത് തെറ്റിദ്ധരിക്കപ്പെട്ടത് ആവാനാണ് സാധ്യത.
ഇത്തരത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട വാർത്ത വാസ്തവ വിരുദ്ധമാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിൽ സാങ്കേതിക തകരാറില്ല ; പ്രചരിച്ച വാർത്ത വാസ്തവവിരുദ്ധമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി
Advertisement
Advertisement
Advertisement