വാട്സ്ആപ്പ് സന്ദേശങ്ങള്‍ വടിവൊത്ത ഭാഷയിലാക്കി മാറ്റുന്ന എഐ അധിഷ്‌ഠിത റൈറ്റിംഗ് ഹെല്‍പ് (Writing Help) ഫീച്ചര്‍ മെറ്റ അവതരിപ്പിച്ചിച്ചു.
ഈ ഫീച്ചര്‍ വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങി. പ്രൈവറ്റ് പ്രൊസസ്സിംഗ് സാങ്കേതികവിദ്യയിലുള്ള ഈ സംവിധാനം ആരുടെയെങ്കിലും മെസേജുകള്‍ കോപ്പി ചെയ്യുകയോ സ്വകാര്യതയെ ഹനിക്കുകയോ ചെയ്യില്ലെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇനി മുതല്‍ വാട്‌സ്ആപ്പില്‍ വ്യക്തികള്‍ക്കോ ഗ്രൂപ്പുകളിലോ ഒരു മെസേജ് ടൈപ്പ് ചെയ്യുമ്പോള്‍ പേന ഐക്കണ്‍ കാണാനാകും. നിങ്ങളൊരു മെസേജ് ടൈപ്പ് ചെയ്‌ത് തുടങ്ങിയാല്‍ ഈ പെന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിര്‍ദ്ദേശങ്ങളടങ്ങുന്ന വരികളുള്ള ഒരു പോപ്അപ്പ് ഉയര്‍ന്നുവരും. ഇതില്‍ നിന്ന് നിങ്ങളുടെ ഏറ്റവും ഉചിതമെന്ന് തോന്നുന്ന വാചകം സെലക്‌ട് ചെയ്യുക.
ഇതോടെ ഈ മെസേജ്, നിങ്ങള്‍ നേരത്തെ ടൈപ്പ് ചെയ്‌തു വച്ച മെസേജിനെ റീപ്ലേസ് ചെയ്യും. വാട്‌സ്ആപ്പില്‍ ടൈപ്പ് ചെയ്യുമ്പോള്‍ വാക്കുകള്‍ കിട്ടാണ്ട് വരികയോ വാചകം പൂര്‍ത്തിയാക്കാന്‍ കഴിയാതിരിക്കുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഈ ഫീച്ചര്‍ ഗുണകരമാകും.
മാത്രമല്ല, വാട്‌സ്ആപ്പ് മെസേജിന്‍റെ അര്‍ഥം മാറിപ്പോകുമോ, അതല്ലെങ്കില്‍ ഗ്രാമര്‍ തെറ്റുകളും അക്ഷരത്തെറ്റുകളുമുണ്ടാകുമോ എന്നിങ്ങനെയുള്ള ആശങ്കകളും ഒഴിവാകും.
ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി മെറ്റാ എഐയുമായുള്ള വോയ്‌സ് ചാറ്റ് വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. പ്ലാറ്റ്‌ഫോം നേരത്തെ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്, അതായത് പൊതുജനങ്ങൾക്കായി പുറത്തിറക്കുന്നത് ഉടൻ തന്നെ സാധ്യമാകും. മെറ്റാ എഐ ചാറ്റ്‌ബോട്ടിന് സിരിയുടേതിന് സമാനമായ ഒരു ഡൈനാമിക് ഹാലോ ഐക്കൺ ഉണ്ടായിരിക്കും, കൂടാതെ സ്‌ക്രീനിൽ നൽകിയിരിക്കുന്ന വാചകം ഉപയോഗിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യും.
വാട്സ്ആപ്പ് മെസേജുകള്‍ അയക്കുമ്പോള്‍ ഗ്രാമര്‍ തെറ്റുകള്‍ വരുമോ എന്ന ഭയം ഇനി മുതൽ വേണ്ട
Advertisement

Advertisement

Advertisement

