സാഹിത്യം, സിനിമ, നാടകം, സംഗീതം, ചിത്രകല, നാടോടികലകൾ തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരാണ് വിവിധ അക്കാദമികളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും നേതൃത്വത്തിലേക്ക് എത്തുന്നത്.
നടൻ പ്രേം കുമാറിനെ കെഎസ്എഫ്ഡിസി ചെയർമാനായി നിയമിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ചെയർമാനായി കവിയും എഴുത്തുകാരനും പ്രഭാഷകനുമായ കൽപ്പറ്റ നാരായണനെ സർക്കാർ നിശ്ചയിച്ചു. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ എം. പി. സുരേന്ദ്രനാണ് അക്കാദമിയുടെ പുതിയ സെക്രട്ടറി.
കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായി ഗായകനും സംഗീത സംവിധായകനുമായ ജി. വേണുഗോപാൽ ചുമതലയേൽക്കും. നാടക-സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഹേമന്ത്കുമാറാണ് വൈസ് ചെയർമാൻ. സാംസ്കാരിക സംഘടനാ രംഗത്ത് സജീവമായ എൻ. വി. പ്രദീപ്കുമാറാണ് അക്കാദമിയുടെ പുതിയ സെക്രട്ടറി.
സംസ്ഥാനത്തെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വം ; കെ.എസ്.എഫ്.ഡി.സി ചെയർമാനായി പ്രേംകുമാർ, സംഗീത നാടക അക്കാദമി ചെയർമാനായി ജി. വേണുഗോപാൽ
Advertisement
Advertisement
Advertisement